അമ്മയും കുഞ്ഞും തമ്മിലുള്ള ബന്ധം പരിഗണിക്കുമ്പോള്‍ സാധാരണ കൊലപാതകത്തേക്കാള്‍ കൂടുതല്‍ ഗൗരവമുള്ള കൊലപാതകമാണ് ഗര്‍ഭഛിദ്രമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ജേവിയര്‍ മിലേയി.
ബ്യൂണസ് അയേഴ്‌സിലെ കാര്‍ഡിനല്‍ കോപല്ലോ സ്‌കൂളില്‍ നടത്തിയ പ്രസംഗത്തിലാണ് ഹയര്‍ സെക്കന്റി വിദ്യാര്‍ത്ഥികളോട് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അര്‍ജന്റീനയിലെ നിയമപ്രകാരം രക്തബന്ധമുള്ളവര്‍ നടത്തുന്ന കൊലപാതകം കൂടുതല്‍ ഗൗരവമുള്ളതായാണ് കണക്കാക്കപ്പെടുന്നത്. ഈ പശ്ചാത്തലത്തിലായിരുന്നു പ്രസിഡന്റിന്റെ പരാമര്‍ശം.
നിലവില്‍ ഗര്‍ഭഛിദ്രം നിയമവിധേയമായിട്ടുള്ള രാജ്യമാണ് അര്‍ജന്റീന. അധികാരത്തിലെത്തിയാല്‍ ഗര്‍ഭഛിദ്രം നിയമവിരുദ്ധമാക്കുമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ള പ്രസിഡന്റ് മിലേയി അധികം വൈകാതെ തന്നെ ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *