Follow Us On

27

November

2024

Wednesday

ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം

ഇടുക്കിയില്‍ കുരിശുപള്ളികള്‍ക്കു നേരെ വ്യാപക ആക്രമണം
കട്ടപ്പന: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്കുനേരേ സമൂഹിക വിരുദ്ധരുടെ ആക്രമണം. രൂപക്കൂടുകളുടെ ചില്ലുകള്‍ എറിഞ്ഞ് തകര്‍ത്തു.
 പുളിയന്‍മല സെന്റ് ആന്റണീസ് ദൈവാലയത്തിന്റെ കപ്പേള,  കട്ടപ്പന സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കുരിശുപള്ളിയുടെ ഇടുക്കിക്കവലയിലെ കപ്പേള, നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ ഇരുപതേക്കറിലെ കപ്പേള, സമീപത്തെ പോര്‍സുങ്കല കപ്പൂച്ചിന്‍ ആശ്രമത്തിന്റെ മുമ്പിലെ ഗ്രോട്ടോ,  കമ്പംമെട്ട് മൂങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ ഓര്‍ത്തഡോക്സ് കുരിശു പള്ളികള്‍, ചേറ്റുകുഴി സെന്റ് മേരീസ് ദൈവാലയത്തിന്റെ കപ്പേള എന്നിവയാണ് അക്രമികള്‍ തകര്‍ത്തത്.
ചൊവ്വാഴ്ച (മാര്‍ച്ച് 12) രാവിലെ പള്ളികളില്‍ പ്രാര്‍ഥനയ്‌ക്കെത്തിയ വിശ്വാസികളാണ് സംഭവം ആദ്യം അറിഞ്ഞത്. ബൈക്കിലെത്തിയ യുവാവ് കല്ലെറിയുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത പോലീസ്  അന്വേഷണം ആരംഭിച്ചു. ഈ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് അക്രമങ്ങള്‍ നടത്തിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?