തൃശൂര്‍: കാന്‍സര്‍ ഗവേഷണത്തിന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെ 1.19 കോടിയുടെ ഗവേഷണ പദ്ധതി അമല മെഡിക്കല്‍ കോളേജ്ജിന്. പദ്ധതി കാന്‍സര്‍ ചികിത്സാ രീതികളില്‍ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സിലിന്റെയും നാഷണല്‍ കാന്‍സര്‍ ഗ്രിഡിന്റെയും സംയുക്ത ഗവേഷണ പദ്ധതിയായ ‘ഇന്‍വെസ്റ്റിഗേറ്റര്‍ ഇനിഷ്യേറ്റഡ് റാന്‍ഡമൈസ്ഡ് ട്രയല്‍സ് ഇന്‍ ഓങ്കോളജി’ എന്ന ഗവേഷണ പദ്ധതിക്കാണ് ഗ്രാന്റ്.
കാന്‍സര്‍ ചികിത്സയില്‍ സബ്ലിംഗ്വല്‍ ബ്യൂപ്രനോര്‍ഫിന്‍ എന്ന മരുന്നിനെയും ഓറല്‍ ട്രാമഡോള്‍ എന്ന മരുന്നിനെയും താരതമ്യം ചെയ്യുന്ന പഠനത്തില്‍ ഡോ. സുനു സിറിയക്ക് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും ഡോ. രാകേഷ് എല്‍. ജോണ്‍ കോ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററായും ഉള്ള പദ്ധതി ഗ്രാന്റ് അനുവദിച്ചത്.
ഈ പദ്ധതിയില്‍ ഖകജങഋഞ പോണ്ടിച്ചേരി, AIIMS ഋഷികേശ്, CMC ലുധിയാന, ആഅകഗഅഗഅ സര്‍വകലാശാല ആനന്ദ്, IMS & SUM ആശുപത്രി ഭുവനേശ്വര്‍ എന്നിവയും പങ്കാളികളാണ്.
Leave a Comment
Your email address will not be published. Required fields are marked with *