Follow Us On

04

January

2025

Saturday

ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും

ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് ഏപ്രില്‍ 10 ന് തുടങ്ങും
തൃശൂര്‍: ഫിയാത്ത് മിഷന്‍ സംഘടിപ്പിക്കുന്ന അഞ്ചാമത്  ഇന്റര്‍നാഷണല്‍ മിഷന്‍ കോണ്‍ഗ്രസ് (ജിജിഎം) ഏപ്രില്‍ 10 മുതല്‍ 14 വരെ തൃശൂര്‍ തലോര്‍ ജെറുസലേം ധ്യാനകേന്ദ്രത്തില്‍ നടക്കും. മിഷന്‍ കോണ്‍ഗ്രസിന്റെ ഓഫീസ് ജെറുസലേം ധ്യാനകേന്ദ്രത്തില്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ഡേവിസ് പട്ടത്ത് സിഎംഐ ഉദ്ഘാടനം ചെയ്തു. വിവിധ മിഷന്‍ മേഖലകളെ പരിചയപ്പെടുത്തുന്ന മിഷന്‍ എക്്‌സിബിഷന്‍, മിഷന്‍ ഗാതറിങ്ങുകള്‍, സെമിനാറുകള്‍, വിവിധ ഭാഷകളിലുള്ള ദിവ്യബലികള്‍, സംഗീത നിശ എന്നിവയെല്ലാം മിഷന്‍ കോണ്‍ഗ്രസിന്റെ പ്രത്യേകതകളാണ്. മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന മിഷന്‍ കോണ്‍ഗ്രസില്‍ 27 ഓളം മെത്രാന്മാര്‍ പങ്കെടുക്കും.
കേരളത്തിലെ വിശ്വാസികളെ ഇന്ത്യയിലെ മിഷന്‍ പ്രവര്‍ത്തനങ്ങളുടെ പരിമിതികള്‍ പരിചയപ്പെടുത്തുന്നതിനായി 2017 ലാണ് ആദ്യത്തെ മിഷന്‍ കോണ്‍ഗ്രസ് നടത്തിയത്. ഇതുവഴി ഭാരതസഭയ്ക്ക് ഉണ്ടായ അനവധിയായ നന്മകളാണ് മിഷന്‍ കോണ്‍ഗ്രസുകള്‍ തുടര്‍ന്നും സംഘടിപ്പിക്കാന്‍ പ്രേരകമായത്. മിഷന്‍ കോണ്‍ഗ്രസിലെ എക്‌സിബിഷന്‍ വഴി മിഷനിലെ നേര്‍ചിത്രങ്ങള്‍ ഹൃദയത്തില്‍ പതിഞ്ഞ നിരവധി യുവജനങ്ങള്‍ സമര്‍പ്പിത ജീവിതം തിരഞ്ഞെടുത്തു.
 മിഷന്‍ ധ്യാനത്തില്‍ സംബന്ധിച്ച പല അല്മായരും കുറച്ചുനാളെങ്കിലും മിഷനില്‍ ശുശ്രൂഷ ചെയ്യുവാന്‍ സന്നദ്ധതയറിയിച്ചു. അനവധി ഗ്രാമീണ ദൈവാലയങ്ങള്‍ മിഷനില്‍ നിര്‍മ്മിക്കാന്‍ മിഷന്‍ കോണ്‍ഗ്രസുകള്‍ നിമിത്തമായി. മിഷന്‍പ്രദേശങ്ങളുടെ യഥാര്‍ത്ഥ അവസ്ഥ മനസിലാക്കുവാന്‍ മിഷന്‍ കോണ്‍ഗ്രസ് സന്ദര്‍ശിച്ച ആബാലവൃദ്ധം ജനങ്ങള്‍ക്ക് സാധിച്ചു. ഇത്തരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന നിരവധി അനുഗ്രഹങ്ങളെപ്രതിയാണ് ഓരോ വര്‍ഷവും മിഷന്‍ കോണ്‍ഗ്രസുകള്‍ അതിവിപുലമായി സംഘടിപ്പിച്ചുവരുന്നത്.
ബൈബിളില്ലാത്ത ഭാഷകളില്‍ ബൈബിള്‍ നിര്‍മിച്ച് ലോകമെങ്ങുമുള്ള മിഷന്‍ മേഖലകളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ബൈബിള്‍ നിര്‍മാണ വിതരണശുശ്രൂഷ, മധ്യസ്ഥപ്രാര്‍ത്ഥന, മിഷന്‍ മേഖലകളില്‍ ധ്യാനം എന്നിങ്ങനെ മിഷനെ പരിപോഷിപ്പിക്കാനായി നിരവധി ശുശ്രൂഷകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിര്‍വഹിച്ചുവരുകയാണ് ഫിയാത്ത് മിഷന്‍.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?