Follow Us On

26

November

2024

Tuesday

കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം

കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം അപലപനീയം
ഇടുക്കി: ഇടുക്കി ജില്ലയിലെ വിവിധ കുരിശുപള്ളികള്‍ക്ക് നേരെ കഴിഞ്ഞദിവസം നടന്ന അക്രമ പരമ്പരയെ ഇടുക്കി രൂപതാ ജാഗ്രത സമിതി അപലപിച്ചു. കട്ടപ്പന, ഇടുക്കി കവലയിലുള്ള സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, കട്ടപ്പന, 20 ഏക്കറിലുള്ള നരിയംപാറ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയുടെ കപ്പേള, പോര്‍സ്യുങ്കുല കപ്പുച്ചിന്‍ ആശ്രമത്തിന്റെ ഗ്രോട്ടോ, പുളിയന്മല സെന്റ് ആന്റണീസ് പള്ളിയുടെ രണ്ട് കപ്പേളകള്‍, കമ്പംമെട്ട് മുങ്കിപ്പള്ളം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളി, പഴയ കൊച്ചറ സെന്റ് ജോസഫ് പള്ളി, പഴയ കൊച്ചറ സെന്റ് മേരീസ് പള്ളി, ചേറ്റുവഴി സെന്റ് മേരീസ് പള്ളി എന്നിവയുടെ കപ്പേളകളുമാണ് സാമൂഹ്യവിരുദ്ധര്‍ എറിഞ്ഞു തകര്‍ത്തത്.
ബോധപൂര്‍വ്വമായ ഈ നീക്കം അത്യന്തം ഖേദകരമാണ്. സമാധാനപൂര്‍വ്വം ആളുകള്‍ ജീവിക്കുന്ന ഹൈറേഞ്ചില്‍ കുരിശുപള്ളികള്‍ തിരഞ്ഞുപിടിച്ച് അക്രമിച്ചതിന്റെ പിന്നില്‍ എന്തെങ്കിലും അജണ്ടകള്‍ ഉണ്ടോയെന്ന് സംശയിക്കുന്നു. തിരഞ്ഞെടുപ്പ് ആഗതമാകുന്ന ഈ സമയത്ത് ഇത്തരം നടപടികള്‍ ആളുകളുടെ ഇടയില്‍ ഭിന്നത ഉണ്ടാക്കുന്നതിന് ബോധപൂര്‍വ്വം സൃഷ്ടിക്കുന്നതാണോ എന്നും സംശയിക്കണം. അന്വേഷണം ഊര്‍ജ്ജമാക്കുകയും എത്രയും വേഗം ഈ കിരാത നടപടികള്‍ നടത്തിയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്ന് മാതൃകാപരമായി ശിക്ഷിക്കുകയും ചെയ്യണമെന്ന് ജാഗ്രത സമിതി  ആവശ്യപ്പെട്ടു.
കുരിശുപള്ളികള്‍ക്ക് നേരെ ഉണ്ടായ ആക്രമണം വിശ്വാസ സമൂഹത്തിന് ഉണ്ടാക്കിയ പ്രയാസം വലുതാണ്. രാത്രിയുടെ മറവില്‍  ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ കര്‍ശനമായ ശിക്ഷാ നടപടികള്‍ എടുക്കണം. നാട്ടില്‍ സമാധാന അന്തരീക്ഷവും മതസൗഹാര്‍ദവും തകര്‍ക്കാതെയും സാഹോദര്യവും സൗഹൃദവും പുലര്‍ത്താനും എല്ലാവരും ശ്രമിക്കണമെന്നും ജാഗ്രത സമിതി വ്യക്തമാക്കി.
ഇടുക്കി രൂപതാ കാര്യാലയത്തില്‍ ചേര്‍ന്ന യോഗത്തില്‍ മോണ്‍. ജോസ് കരിവേലിക്കല്‍, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, ബിനോയി മഠത്തില്‍, ജോര്‍ജ് കോയിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?