കോട്ടയം: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യജീവന്‍ നഷ്ടപ്പെടുമ്പോള്‍ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധി ക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെടുന്നതിനേക്കാള്‍ ഗുരുതരമായി കാണുന്ന സമീപനത്തെ അംഗീകരിക്കാനാവില്ലെന്ന് കോട്ടയം അതിരൂപതാ വൈദിക സമിതി.
മലയോരമേഖലയില്‍ ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണ്. സംരക്ഷണം നല്‍കേണ്ടത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വമാണെന്നും വൈദികസമിതി വ്യക്തമാക്കി. ഇക്കാര്യത്തില്‍ തുടര്‍ച്ചയായി വ നംവ കുപ്പിനു സംഭവിച്ചുകൊണ്ടിരിക്കുന്ന വീഴ്ചകള്‍ അത്യന്തം ദുഃഖകരമാണ്.
ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്ഠയും ഇന്ന് അതിതീവ്രമാണ്. ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബ ങ്ങളോടും ആകുലതയിലായിരിക്കുന്ന ജനതയോ ടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ സത്വരനടപടികള്‍ സ്വീകരിക്കണമെന്നും വൈദികസമിതി ആവശ്യപ്പെട്ടു.
Leave a Comment
Your email address will not be published. Required fields are marked with *