വത്തിക്കാന്‍ സിറ്റി: വത്തിക്കാനില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെയും വിശുദ്ധവാരത്തിലെയും തിരുക്കര്‍മങ്ങള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ കാര്‍മികത്വം വഹിക്കും. പരിശോധനകള്‍ക്കായി ആശുപത്രി സന്ദര്‍ശിച്ച പാപ്പയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കേയാണ് പാപ്പയുടെ കാര്‍മികത്വത്തില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ വിവരങ്ങള്‍ വത്തിക്കാന്‍ പ്രസിദ്ധീകരിച്ചത്.
മാര്‍പാപ്പയുടെ കാര്‍മികത്വത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടക്കുന്ന ഓശാന ഞായറാഴ്ചയിലെ തിരുക്കര്‍മങ്ങള്‍ ഒലിവിന്‍ ചില്ലകളേന്തിയ കര്‍ദിനാള്‍മാരുടെയും ബിഷപ്പുമാരുടെയും വിശ്വാസികളുടെയും ആഘോഷമായ പ്രദിക്ഷിണത്തോടെ ആരംഭിക്കും. മാര്‍ച്ച് 28-ന് പെസഹ വ്യാഴാഴ്ച ഫ്രാന്‍സിസ് മാര്‍പാപ്പ റോമിലെ റെബിബിയ വനിത ജയിലില്‍ സ്വകാര്യ സന്ദര്‍ശനം നടത്തുകയും വൈകുന്നേരം നാലിന് അവിടെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുകയും ചെയ്യും. ഈ വര്‍ഷത്തെ പെസഹ വ്യാഴാഴ്ച ശുശ്രൂഷ സ്വകാര്യ സ്വഭാവമുള്ളതായിരിക്കുമെന്നും പൊതുജനങ്ങള്‍ക്കു പ്രവേശനം ഉണ്ടായിരിക്കില്ലെന്നും വത്തിക്കാന്‍ വ്യക്തമാക്കിയിട്ടുണ്ട്.
ദുഃഖവെള്ളിയാഴ്ച സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് പാപ്പ കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് രാത്രി 9.15-ന് മെഴുകുതിരികളുമായി റോമിലെ കൊളോസിയത്തില്‍ നടക്കുന്ന കുരിശിന്റെ വഴി പ്രാര്‍ത്ഥനയ്ക്കും പാപ്പ നേതൃത്വം നല്‍കും. ദുഃഖശനിയാഴ്ച വൈകുന്നേരം ഏഴരക്ക് മാര്‍പാപ്പ കാര്‍മികത്വം വഹിക്കുന്ന ഈസ്റ്റര്‍ ജാഗരണ ദിവ്യബലി ആരംഭിക്കും. ഈസ്റ്റര്‍ ദിനം രാവിലെ പത്തിന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ പാപ്പ കാര്‍മികത്വം വഹിക്കുന്ന ദിവ്യബലിയും തുടര്‍ന്ന് ഉച്ചക്ക് നഗരത്തിനും ലോകത്തിനും വേണ്ടിയുള്ള പാപ്പയുടെ ഉര്‍ബി എത് ഒര്‍ബി ആശിര്‍വാദവും ഉണ്ടാകും.
Leave a Comment
Your email address will not be published. Required fields are marked with *