മൂവാറ്റുപുഴ: വിശുദ്ധ യൗസേപ്പിതാവിന്റെ നാമത്തിലുള്ള കോതമംഗലം രൂപതയിലെ പുരാതന തീര്‍ത്ഥാടന കേന്ദ്രമായ പെരിങ്ങഴ പള്ളിയില്‍ പിതാപാതാ തീര്‍ത്ഥാടനവും വിശുദ്ധ യൗസേപ്പിതാവിന്റെ മരണത്തിരുനാളും മാര്‍ച്ച് 17 മുതല്‍ 19 വരെ ആഘോഷിക്കും. യൗസേപ്പി താവിന്റെ ജീവിതത്തിലെ ഏഴ് വ്യാകുലങ്ങളെയും സന്തോഷങ്ങളെയും കേന്ദ്രീകരിച്ചുള്ള ഇന്ത്യയിലെ ആദ്യത്തെ പിതാപാത അതിന്റെ പൂര്‍ണതയില്‍ സ്ഥാപിതമായിരിക്കുന്നത് പെരിങ്ങഴ തീര്‍ത്ഥാടന ദൈവാലയത്തോട് ചേര്‍ന്നാണ്. 2020-ല്‍ തിരുസഭ വിശുദ്ധ യൗസേപ്പിതാവിന്റെ വര്‍ഷമായി ആചരിച്ച തിനോടനുബന്ധിച്ച് കോതമംഗലം രൂപതയുടെ തീര്‍ത്ഥടന കേന്ദ്രമായി പെരിങ്ങഴ ഉയര്‍ത്തപ്പെട്ടിരുന്നു.
മാര്‍ച്ച് 18ന് ജോസഫ് നാമധാരികളുടെ സംഗമവും കാഴ്ചവയ്പ്പും നടക്കും. പ്രധാന തിരുനാള്‍ ദിവസമായ മാര്‍ച്ച് 19ന് വൈകുന്നേരം ആഘോഷമായ പൊന്തിഫിക്കല്‍ കുര്‍ബാനയ്ക്ക് ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മ്മികത്വംവഹിക്കും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ തിരിപ്രദക്ഷിണത്തിലും ഊട്ടുനേര്‍ച്ചയിലും ആയിരങ്ങള്‍ പങ്കെടുക്കും.
തിരുനാള്‍ ദിവസങ്ങളില്‍ ദൈവാലയത്തിലേക്കെത്തുന്ന വിശ്വാസികള്‍ക്കായി വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. രാവിലെ ആറു മുതല്‍ രാത്രി എട്ടു വരെയുള്ള സമയത്ത് ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കുവാനും നേര്‍ച്ച കാഴ്ചകള്‍ സമര്‍പ്പിക്കുവാനും സൗകര്യമുണ്ടാകും.
എ.ഡി 1864ലാണ് പെരിങ്ങഴ ദൈവാലയം സ്ഥാപിതമായത്. വിശുദ്ധ യൗസേപ്പിന്റെ നാമ ത്തില്‍ സ്ഥാപിതമായ കോതമംഗലം രൂപതയിലെ ആദ്യത്തെ ഇടവകയാണ് പെരിങ്ങഴ. 2006ല്‍ പള്ളി പുതുക്കിപ്പണിതു. മൂവാറ്റുപുഴയില്‍നിന്നും നാല് കിലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് പെരിങ്ങഴ ദൈവാലയം സ്ഥിതി ചെയ്യുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *