Follow Us On

09

June

2025

Monday

കെസിബിസി പ്രോ- ലൈഫ് ദിനാഘോഷം 23-ന്

കെസിബിസി പ്രോ- ലൈഫ് ദിനാഘോഷം 23-ന്
കൊച്ചി: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ പ്രോ-ലൈഫ് ദിനാദോഷം 23-ന് തൊടുപുഴ ദിവ്യരക്ഷാലയത്തില്‍ നടക്കും. കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സമ്മേ ളനം ഉദ്ഘാടനം ചെയ്യും. കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിക്കും.  പ്രോ-ലൈഫ് രംഗത്തു മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ആദരിക്കും.
ഡയറക്ടര്‍ ഫാ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സ്ണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പോസ്തലേറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, കോതമംഗലം രൂപതാ ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഡോ. ടൈറ്റസ് തിരുവല്ല, സിസ്റ്റര്‍ ഡോ. സല്‍മ എന്നിവര്‍ ക്ലാസുകള്‍ നയിക്കും. കേരളത്തിലെ 32 രൂപതകളില്‍നിന്നും പ്രതിനിധികള്‍ പങ്കെടുക്കും. ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോ-ലൈഫ് മാജിക് ഷോയും ഉണ്ടാകും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?