കൊച്ചി: തെരുവില്‍ അലയുന്ന ദരിദ്രര്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കുന്നവര്‍ ഈ ലോകത്ത് ദൈവത്തിനു സമമായി ജീവിക്കുന്നവരാണെന്ന് ആര്‍ച്ചുബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച, എറണാകുളം നഗരപ്രദേശത്ത് തെരുവില്‍ അലയുന്നവര്‍ക്ക് ഭക്ഷണം നല്‍കുന്ന സുമനസുകളുടെ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതിരൂപത വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പീറ്റര്‍ ഓച്ചന്തുരുത്ത് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *