Follow Us On

26

November

2024

Tuesday

‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’

‘ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് ക്രൈസ്തവരോടുള്ള വെല്ലുവിളി’

മാനന്തവാടി: ഹയര്‍ സെക്കന്ററി പരീക്ഷാ മൂല്യനിര്‍ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ക്രൈസ്തവ വിശ്വാസികളുടെ ഏറ്റവും പുണ്യദിനമായ ഈസ്റ്റര്‍ ദിനത്തില്‍ ഡ്യൂട്ടി നല്‍കുന്നത് പ്രതിക്ഷേധാര്‍ഹവും ക്രൈസ്തവരോടുള്ള വെല്ലുവിളിയുമാണെന്ന് കെസിവൈഎം മാനന്തവാടി രൂപത സമിതി.

ക്രൈസ്തവര്‍ക്ക് എതിരെ നടത്തുന്ന ഇത്തരം വെല്ലുവിളികള്‍ മതേതര രാജ്യത്തിന് ഭൂഷണമല്ലെന്ന് കെസിവൈഎം രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍ പറഞ്ഞു. ഈ ഉത്തരവിനെതിരെ പ്രതിഷേധം ഉയര്‍ന്നെങ്കിലും പരീക്ഷാ വിഭാഗം വിട്ടുവീഴ്ചക്ക് ഒരുക്കമല്ല എന്നുള്ളത് ഭരണകൂടത്തിന് ക്രൈസ്തവ ജനതയോടുള്ള, നീതിരഹിത സമീപനത്തെ തുറന്ന് കാണിക്കുന്നു.

നേരത്തേ പെസഹ വ്യാഴം, ദുഃഖവെള്ളി ദിവസങ്ങളിലും ക്യാമ്പ് ഡ്യൂട്ടി ഇട്ടിരുന്നെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് അത് രണ്ടും ഒഴിവാക്കുകയായിരുന്നു. കാല്‍ ലക്ഷത്തോളം അധ്യാപകരാണു ഹയര്‍ സെക്കന്ററി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധങ്ങളുടെ യാഥാര്‍ത്ഥ്യം മനസിലാക്കി ക്രൈസ്തവരുടെ പുണ്യദിനമായ പൊതു അവധി ദിനത്തില്‍ അധ്യാപകര്‍ക്ക് നല്‍കിയിരിക്കുന്ന ഡ്യൂട്ടി ഒഴിവാക്കണമെന്ന് രൂപത സമിതി ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം ഗവണ്‍മെന്റ് ശക്തമായ പ്രതിക്ഷേധം നേരിടേണ്ടി വരുമെന്ന് രൂപത സമിതി മുന്നറിയിപ്പ് നല്‍കി.

രൂപത പ്രസിഡന്റ് ജിഷിന്‍ മുണ്ടക്കാത്തടത്തില്‍, വൈസ് പ്രസിഡന്റ് ബെറ്റി അന്ന ബെന്നി പുതുപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി റ്റിജിന്‍ ജോസഫ് വെള്ളപ്ലാക്കില്‍, സെക്രട്ടറിമാരായ അലീഷ തെക്കിനാലില്‍, ഡെലിസ് സൈമണ്‍ വയലുങ്കല്‍, ട്രഷറര്‍ ജോബിന്‍ ജോയ് തുരുത്തേല്‍, കോര്‍ഡിനേറ്റര്‍ ജോബിന്‍ തടത്തില്‍, ഡയറക്ടര്‍ ഫാ. സാന്റോ അമ്പലത്തറ, ആനിമേറ്റര്‍ സി. ബെന്‍സി ജോസ് എസ് എച്ച് എന്നിവര്‍ പ്രസംഗിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?