എറണാകുളം: ഹയര്‍ സെക്കന്ററി പരിക്ഷ മൂല്യനിര്‍ണയത്തോട് അനുബന്ധിച്ചു ഈസ്റ്റര്‍ ദിനം പ്രവൃത്തി ദിനമാക്കിയ സര്‍ക്കാര്‍ നടപടി ധാര്‍ഷ്ട്യമെന്ന് കെസിവൈഎം സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്‍.
ക്രൈസ്തവ വിശ്വാസികള്‍ പരിശുദ്ധമായി ആചരിക്കുന്ന ദിവസം തന്നെ പരീക്ഷ മൂല്യനിര്‍ണയ ക്രമീകരണങ്ങള്‍ക്ക് തിരഞ്ഞെടുത്തത് കഴിഞ്ഞ കുറേ നാളുകളായി സര്‍ക്കാര്‍ സംവിധാനങ്ങള്‍ ക്രൈസ്തവ വിഭാഗങ്ങളോട് കാണിക്കുന്ന തികഞ്ഞ അവഗണനയുടെ തുടര്‍ച്ചയാണെന്ന് കെസിവൈഎം സംസ്ഥാന സമിതി ആരോപിച്ചു.
മുന്‍പും ക്രൈസ്തവര്‍ വിശുദ്ധ ദിവസമായി ആചരിക്കുന്ന ഞായറാഴ്ചകളിലും മറ്റും പരീക്ഷകള്‍ നടത്തിയത് ഉള്‍പ്പെടെ പ്രതിഷേധങ്ങള്‍ക്ക് കാരണമായിടത്താണ് സര്‍ക്കാര്‍ വീണ്ടും ഈ നടപടിയുമായി വന്നിരിക്കുന്നത്. സര്‍ക്കാരിന്റെ ഈവിധ ധാര്‍ഷ്ട്യ നടപടികള്‍ അംഗീകരിച്ചു കൊടുക്കാന്‍ സാധിക്കില്ലെന്നും സംസ്ഥാന സമിതി പ്രതികരിച്ചു. ഇതിനെതിരെ 32 രൂപതകളുടെയും പ്രതിഷേധം സംസ്ഥാന സര്‍ക്കാരിനെ അറിയിക്കുവാനും തീരുമാനമെടുത്തു.
സംസ്ഥാന പ്രസിഡന്റ് എം. ജെ. ഇമ്മാനുവല്‍, ജനറല്‍ സെക്രട്ടറി ഷാലിന്‍ ജോസഫ്,വൈസ് പ്രസിഡന്റ് ഷിബിന്‍ ഷാജി, സെക്രട്ടറിമാരായ സുബിന്‍ കെ സണ്ണി, മരീറ്റ തോമസ്,അഗസ്റ്റിന്‍ ജോണ്‍, മെറിന്‍ എം.എസ് . ട്രഷറര്‍ ഡിബിന്‍ ഡൊമിനിക്, ഫാ. സ്റ്റീഫന്‍ തോമസ് ചാലക്കര, സി. റോസ് മെറിന്‍, എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *