Follow Us On

26

November

2024

Tuesday

വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം

വിശ്വാസ സാഗരമായി മാറിയ പാലയൂര്‍ മഹാതീര്‍ത്ഥാടനം
തൃശൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന 27-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനത്തില്‍ അനേകായിരങ്ങള്‍ മാര്‍ത്തോമാ ശ്ലീഹായുടെ മാധ്യസ്ഥം തേടി പാലയൂരിന്റെ പുണ്യഭൂമിയില്‍ തീര്‍ത്ഥാടകരായി എത്തിച്ചേര്‍ന്നു. തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് വികാരി ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീ ര്‍ത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങള്‍ അണിചേര്‍ന്നു. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകള്‍ നടന്നു.
 പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ തീര്‍ത്ഥാടനകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി. മാര്‍ ടോണി നീലങ്കാവിലില്‍നിന്നും രണ്ടാം ഘട്ട മഹാതീര്‍ത്ഥാടന പതാക പാവറട്ടി ഇടവക വികാരി ഫാ. ആന്റണി ചെമ്പകശേരി, കെസിവൈഎം, സി എല്‍സി, ജീസസ് യൂത്ത് എന്നീ സംഘടനകളിലെ പ്രതിനിധികള്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. തുടര്‍ന്നു നടന്ന പൊതുസമ്മേളനം മദ്രാസ്-മൈലാപ്പൂര്‍ ആര്‍ച്ചുബിഷപ്. ഡോ. ജോര്‍ജ് അന്തോണി സ്വാമി ഉദ്ഘാടനം ചെയ്തു.
മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. പാലയൂര്‍ മഹാതീര്‍ത്ഥാടനം സ്ഥാപകന്‍ മാര്‍ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണം നടത്തി. തൃശൂര്‍ അതിരൂപത സഹായ മെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ സ്വാഗതം ആശംസിച്ചു. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഫാ. ജോസഫ് വൈക്കാടന്‍, മോണ്‍.ജോസ് വല്ലൂരാന്‍, മോണ്‍. ജോസ് കോനിക്കര,  ഫാ. ഡേവിസ് കണ്ണമ്പുഴ, ഫാ. സിജു പുളിക്കന്‍, ഫാ. അജിത്ത് കൊള്ളന്നൂര്‍, ഫാ. ഡറിന്‍ അരിമ്പൂര്‍, സിസ്റ്റര്‍ സോഫി പേരെപ്പാടാന്‍, ബിജു മുട്ടത്ത്, ബാബു ചെമ്മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?