Follow Us On

01

July

2025

Tuesday

340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

340 വര്‍ഷങ്ങള്‍ക്കുശേഷം സൈപ്രസിന് ലത്തീന്‍ ബിഷപ്

ജറുസലേമിന്റെ ഓക്‌സിലറി ബിഷപ്പും സൈപ്രസിന്റെ പാത്രിയാര്‍ക്കിക്കല്‍ വികാരിയുമായി ബിഷപ് ബ്രൂണോ വാരിയാനോ ഒഎഫ്എം അഭിഷിക്തനായി.

ഫിലോക്‌സേനിയ കോണ്‍ഫ്രന്‍സ് സെന്ററില്‍  നടന്ന മെത്രാഭിഷേക ചടങ്ങുകള്‍ക്ക് ജറുസലേമിലെ ലാറ്റിന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ മുഖ്യകാര്‍മികത്വം വഹിച്ചു.

ഇറ്റാലിയന്‍ കര്‍ദിനാള്‍ ഫോര്‍ച്ചുനേറ്റോ ഫ്രെസാ, സൈപ്രസിലെ മാറോനൈറ്റ് ആര്‍ച്ചുബിഷപ് ജീന്‍ സ്ഫിയര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി. ഇതിനുമുമ്പ് അവസാനമായി സൈപ്രസിലുണ്ടായിരുന്ന ലത്തീന്‍ ബിഷപ് 340വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്തരിച്ചു എന്നുള്ളത് ഈ ചടങ്ങിനെ ചരിത്രപരമാക്കി മാറ്റുന്നുണ്ടെന്ന് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റാ പിസബെല്ലാ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?