Follow Us On

09

June

2025

Monday

സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്

സുവര്‍ണ ജൂബിലിയുടെ ഭാഗമായി ആംബുലന്‍സ് സര്‍വീസ്
മാനന്തവാടി: മാനന്തവാടി രൂപത സുവര്‍ണ്ണ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി നടപ്പാക്കുന്ന നീലഗിരി റിജിയന്‍  പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റും, ‘കരുണയ് ആംബുലന്‍സ് സര്‍വീസും’ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം  ഉദ്ഘാടനം ചെയ്തു.
സുവര്‍ണ്ണ ജൂബിലി മെമ്മോറിയല്‍ നീലഗിരി പാക്കേജിന്റെ ഭാഗമായി, 12 ലക്ഷത്തോളം രൂപ ചെലവില്‍, നീലഗിരി റിജിയണില്‍ ആരംഭിക്കുന്ന പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ്, നീലഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും  പാട്ടവയല്‍ അമല ആശുപത്രിയും സംയു ക്തമായിട്ടാണ് നടപ്പാക്കുന്നത്.
ഉദ്ഘാടന ചടങ്ങില്‍ എസ്എച്ച് മാനന്തവാടി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍ ഗ്രേസി മാത്യു, നീലഗിരി റീജണല്‍ വികാര്‍, ഫാ. ബിജു പൊന്‍പാറക്കല്‍, നീലഗിരി റീജിയണിലെ വൈദികര്‍, സിസ്റ്റേഴ്‌സ്, കൈകാരന്മാര്‍  സാമൂഹ്യ, രാഷ്ട്രീയ മേഖലയിലെ പ്രതിനിധികള്‍ തുടങ്ങി നിരവധി ആളുകള്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?