ചങ്ങനാശേരി: ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പവ്വത്തിലിന്റെ ജീവിത പരിമളം സീറോമലബാര്‍ സഭയുടെ സുഗന്ധമാണെന്ന് മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. മാര്‍ ജോസഫ് പവ്വത്തിലിന്റെ ഒന്നാം ചരമവാര്‍ഷികദിനത്തില്‍ ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ ദൈവാലയത്തില്‍ നടന്ന അനുസ്മരണ ദിവ്യബലി മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
സീറോമലബാര്‍ സഭയുടെ നഷ്ടപ്പെട്ട പൈതൃ കങ്ങളെ വീണ്ടെടുക്കുന്നതിനൊപ്പം ഭാരതത്തിലും ലോകത്താകമാനവുമുള്ള സഭയുടെ വളര്‍ച്ചയ്ക്കു പിന്നിലും കര്‍മധീരതയോടെ മാര്‍ പവ്വത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് കോച്ചേരി, ബിഷപുമാരായ മാര്‍ ജോസഫ് കല്ലറങ്ങാട്ട്, മാര്‍ ജോസ് പുളിക്കല്‍, ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, മാര്‍ ജോര്‍ജ് രാജേന്ദ്രന്, മാര്‍ തോമസ് തറയില്‍, മാര്‍ തോമസ് പാടിയത്ത്, മാര്‍ മാത്യു അറയ്ക്കല്‍, അതിരൂപതയിലെ വൈദികര്‍ എന്നിവര്‍ വിശുദ്ധ കുര്‍ബാനയില്‍ സഹകാര്‍മികരായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *