Follow Us On

09

June

2025

Monday

കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും

കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ തുടങ്ങും
കുളത്തുവയല്‍: നാല്‍പ്പതാം വെള്ളി ആചരണ ത്തോടനുബന്ധിച്ച് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഏഴാമത് കുളത്തുവയല്‍ തീര്‍ത്ഥാടനം നാളെ (മാര്‍ച്ച് 21) രാത്രി പത്തിന് താമരശേരി മേരീമാതാ കത്തീഡ്രല്‍ ദൈവാലയത്തില്‍ നിന്നും ആരംഭിക്കും.
കുരിശിന്റെ വഴിയും ജപമാലയും തുടര്‍ച്ചയായി ചൊല്ലി 35 കിലോമീറ്റര്‍ കാല്‍നടയായുള്ള തീ ര്‍ത്ഥാടനം കട്ടിപ്പാറ, തലയാട്, കല്ലാനോട്, കൂരാച്ചുണ്ട് എന്നീ കേന്ദ്രങ്ങളിലൂടെ സഞ്ചരിച്ച് 22ന് രാവിലെ എട്ടിന് കുളത്തുവയല്‍ സെന്റ് ജോര്‍ജ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേരും.
വൈദികരും, സന്യസ്തരും അടങ്ങുന്ന ആയിര ക്കണക്കിന് വിശ്വാസികള്‍ തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. യുദ്ധക്കെടുതികള്‍ അനുഭവിക്കുന്നവര്‍, വന്യജീവി ഭീതിയില്‍ കഴിയുന്ന മലയോര മേഖല, പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍, യുവജനങ്ങള്‍ തുടങ്ങിയവര്‍ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന്റെ പ്രത്യേക നിയോഗങ്ങളാണ്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?