Follow Us On

04

January

2025

Saturday

ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം

ഈസ്റ്റര്‍ ദിനത്തിലെ മൂല്യനിര്‍ണയ ക്യാമ്പ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റം
പാലക്കാട്: ഈസ്റ്റര്‍ ദിനത്തില്‍ ഹയര്‍സെക്കന്ററി പരീക്ഷയുടെ മൂല്യനിര്‍ണയ ക്യാമ്പ് നടത്താനുള്ള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് മതവിശ്വാസത്തിന്റെ മേലുള്ള കടന്നുകയറ്റവും സ്വതന്ത്രമായി മതാനുഷ്ഠാനങ്ങള്‍ നടത്താനുള്ള പൗരന്റെ ഭരണഘടനാ അവകാശത്തിന്റെ ലംഘനവുമാണെന്ന് പാലക്കാട് രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ഈ ഉത്തരവ് അടിയന്തരമായി പിന്‍വലിക്കണമെന്ന് പാസ്റ്ററല്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ക്രൈസ്തവര്‍ ഏറ്റവും പൂജ്യവും പരിപാവനവുമായി കരുതുന്ന ഉയിര്‍പ്പ് തിരുനാള്‍ ദിനത്തില്‍ ക്യാമ്പുവയ്ക്കാനുള്ള തീരുമാനത്തില്‍ പാസ്റ്ററല്‍ കൗണ്‍സില്‍ പ്രതിഷേധിച്ചു. പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷ ങ്ങളുടെ ഭാഗമായി ദ്വിതീയ എപ്പാര്‍ക്കിയല്‍  അസംബ്ലിയുടെ പഠന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പാസ്റ്ററല്‍ കൗണ്‍സില്‍ യോഗം രൂപതാ അധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉദ്ഘാടനം ചെയ്തു.
പാലക്കാട് രൂപത ഇതിനോടകം ഇരുന്നൂറിലധി ഭവനങ്ങള്‍ പണിത് കൊടുത്തതിനു പുറമേ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് 50 ഭവനങ്ങളുടെ നിര്‍മ്മാണം, നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, ഉന്നത വിദ്യാഭ്യാസം മേഖലയില്‍ പാവപ്പെട്ട വിദ്യാര്‍ത്ഥികളെ സഹായിക്കല്‍, ഫൊറോന കുടുംബ സംഗമങ്ങള്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ജൂബിലി വര്‍ഷത്തില്‍ ചെയ്യുന്നു ണ്ടെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു.
 വികാരി ജനറാള്‍ മോണ്‍. ജിജോ ചാലക്കല്‍, രൂപത ഫാമിലി അപ്പസ്‌തോലറ്റ് ഡയറക്ടര്‍  റവ. ഡോ. അരുണ്‍ കലമറ്റത്തില്‍, ഫാ. ജോയി ചീക്കപ്പാറ, സെറാഫിക് പ്രൊവിഷ്യല്‍ സുപ്പീരിയര്‍ സിസ്റ്റര്‍  ടെറസിന, ഫാ.റെജി പെരുംമ്പള്ളി, ഫാ. സജി വട്ടുകുളം, സണ്ണി നെടുംപുറം, ഡെന്നി തെങ്ങുംപള്ളി, തോമസ് ആന്റണി, ശശി പോള്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?