Follow Us On

23

February

2025

Sunday

ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു

ആകാശിന്റെ നാകമരണനടപടികളുടെ രൂപതാ തല ഘട്ടം സമാപിച്ചു

ലാഹോര്‍: ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്കിസ്ഥാനിലെ ദൈവാലയങ്ങളില്‍ ചാവേറാക്രമണം നടത്താനെത്തിയ ഭീകരനെ തടയുന്നതിനിടെ രക്തസാക്ഷിത്വം വരിച്ച ആകാഷ് ബഷീറിന്റെ നാമകരണനടപടികളുടെ രൂപതാതല അന്വേഷണം പൂര്‍ത്തിയായി. 2015 മാര്‍ച്ച് 15 ന് യൗഹാനാബാദിലെ സെന്റ് ജോണ്‍ ദൈവാലയത്തിലും സമീപത്തുള്ള പ്രോട്ടസ്റ്റന്റ് ദൈവാലയത്തിലും ഇസ്ലാമിസ്റ്റ് ഭീകര്‍ നടത്തിയ ആക്രമണം തടയുന്നതിനായി നടത്തിയ ശ്രമത്തിനിടെയാണ് ആകാശ്  ബഷീര്‍ എന്ന 20 വയസുകാരന്‍ രക്തസാക്ഷിത്വം വരിച്ചത്. ദൈവദാസനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ പാക്കിസ്ഥാനി വിശ്വാസിയായ ആകാശിന്റെ നാമകരണനടപടികളുടെ രൂപതാ തല ഘട്ടമാണ് ലാഹോറില്‍ പൂര്‍ത്തിയായത്. ഇതുമായി ബന്ധപ്പെട്ട് സമാഹരിച്ച രേഖകള്‍ റോമിലെ വിശുദ്ധ നാമകരണ നടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററിക്ക് അയച്ചു കൊടുക്കും.
നാമകരണനടപടികളുടെ രൂപതാ തല സമാപനത്തോടനുബന്ധിച്ച്  അര്‍പ്പിച്ച ദിവ്യബലിയില്‍ ലാഹോര്‍ അതിരൂപത അധ്യക്ഷന്‍ ആര്‍ച്ചുബിഷപ് സെബാസ്റ്റ്യന്‍ ഷാ മുഖ്യ കാര്‍മികത്വം വഹിച്ചു. അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ജെര്‍മാനോ പെനേമോട്ടും മറ്റ് 40 വൈദികരും സഹകാര്‍മികരായി. ഇവരോടപ്പം ആകാശ് ബഷീറിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും ദിവ്യബലിയില്‍ സംബന്ധിച്ചു.
വിശ്വാസത്തിന്റെ അടിത്തറയില്‍ മികച്ച രൂപീകരണം നല്‍കി ആകാശിനെ വളര്‍ത്തിയ  മാതാപിതാക്കളുടെ മാതൃക അനുകരണീയമാണെന്ന് ആര്‍ച്ചുബിഷപ് ഷാ പറഞ്ഞു. നമ്മുടെ സാഹര്യം ക്രൈസ്തവ വിശ്വാസം ജീവിക്കാന്‍ അനുയോജ്യമല്ലെന്ന് നമുക്കറിയാം. എന്നാല്‍ ഈ വിപരീത സാഹചര്യത്തിലും ഉത്തമവിശ്വാസംജീവിതം എങ്ങനെ നയിക്കാം എന്നുള്ളതിന് ശക്തമായ സാക്ഷ്യം നല്‍കാന്‍ ആകാശിന് കഴിഞ്ഞതായി ബിഷപ് കൂട്ടിച്ചേര്‍ത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?