എറണാകുളം: ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ശുശ്രൂഷകള്‍ അതിമനോഹരവും സഭക്ക് വളരെ പ്രയോജനകരവുമാണെന്ന് സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. ചെറുപുഷ്പ മിഷന്‍ ലീഗിന്റെ അന്തര്‍ദേശീയ വാര്‍ഷികം ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചെറുപുഷ്പ മിഷന്‍ ലീഗ് അന്തര്‍ദേശീയ പ്രസിഡന്റ് ഡേവീസ് വല്ലൂരാന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സീറോ മലബാര്‍ സഭാ ദൈവവിളി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ലോറന്‍സ് മുക്കുഴി മുഖ്യപ്രഭാഷണം നടത്തി. ദൈവവിളി കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരക്കല്‍, ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയി ആലപ്പാട്ട്, മിസിസാഗാ രൂപതാ ബിഷപ് മാര്‍ ജോസ് കല്ലുവേലില്‍, ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍, യൂറോപ്യന്‍ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി.
മിഷന്‍ ലീഗ് അയര്‍ലണ്ട് സമിതി ജനറല്‍ സെക്രട്ടറി ജിന്‍സി ജോസഫ്, ഖത്തര്‍ സമിതി ജോയിന്റ് സെക്രട്ടറി ജെന്നിഫര്‍ അഭിലാഷ് എന്നിവര്‍ ആശസകളര്‍പ്പിച്ചു. മിഷന്‍ ലീഗ് അന്തര്‍ദേശീയ ജനറല്‍ സെക്രട്ടറി ബിനോയ് പള്ളിപ്പറമ്പില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അന്തര്‍ ദേശീയ ഡയറക്ടര്‍ ഫാ. ജെയിംസ് പുന്നപ്ലാക്കല്‍ സ്വാഗതവും ജനറല്‍ ഓര്‍ഗനൈസര്‍ ജോണ്‍ കൊച്ചുചെറുനിലത്ത് നന്ദിയും പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നുമുള്ള ദേശീയ, സംസ്ഥാന, രൂപതാ ഭാരവാഹികളും പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *