Follow Us On

04

January

2025

Saturday

ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി

ദേശീയ പ്രാര്‍ത്ഥനാദിനത്തില്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെ നേതൃത്വത്തില്‍ പ്രാര്‍ത്ഥനകള്‍ നടത്തി
തൃശൂര്‍: ഭാരത കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ)യുടെ ആഹ്വാനമനുസരിച്ച് ഇന്നലെ  (മാര്‍ച്ച് 22-ന്) ഇന്ത്യയ്ക്കും ഭാരതസഭയ്ക്കും  വേണ്ടി ഇന്ത്യയിലെ എല്ലാ രൂപതകളിലും കത്തോലിക്കാ സമൂഹങ്ങളിലും ദേശീയ ഉപവാസ -പ്രാര്‍ത്ഥനദിനമായി ആചരിച്ചു.
തിരുമണിക്കൂര്‍ ആരാധന, അഖണ്ഡജപമാല, കുരിശിന്റെ വഴി, നൈറ്റ്  വിജില്‍, കരുണക്കൊന്ത, ജെറീക്കോ പ്രയര്‍  തുടങ്ങിയ പ്രാര്‍ത്ഥനകള്‍ നടത്തിയാണ് ഉപവാസ-പ്രാര്‍ത്ഥനദിനമായി ആചരിച്ചത്. സിബിസിഐ പ്രസിഡന്റ് ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് തൃശൂര്‍ വ്യാകു ലമാതാവിന്‍ ബസിലിക്കയിലാണ് ഭാരതത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനാദിന പരിപാടികള്‍ക്ക് നേതൃത്വം വഹിച്ചത്.
രാവിലെ 10-ന് പരിശുദ്ധ കുര്‍ബാനയോടെ ആരംഭിച്ച പ്രാര്‍ത്ഥനദിനാചരണത്തില്‍ ആബ്ബാ ധ്യാനകേന്ദ്രത്തിന്റെ  നേതൃത്വത്തില്‍  തിരുമണിക്കൂര്‍ ആരാധനയും തുടര്‍ന്ന് മറ്റ് പ്രാര്‍ത്ഥനാദിന പരിപാടികളും നടന്നു. ആയിരക്കണക്കിന് വിശലാസികളാണ് ദേശീയ ഉപവാസ-പ്രാര്‍ത്ഥനാ ദിനത്തില്‍ തൃശൂര്‍ അതിരൂപതയുടെ വ്യാകുല മാതാവിന്‍ ബസിലിക്ക ദൈവാലയത്തില്‍ എത്തിച്ചേര്‍ന്നത്.
മോണ്‍. ജോസ് കോനിക്കര, ബസിലിക്ക വികാരി ഫാ. ഫ്രാന്‍സിസ് പള്ളിക്കുന്നത്, ആബ്ബാ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. റോയ് വേളാകൊമ്പില്‍ തുടങ്ങിയവര്‍ തുടങ്ങിയവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?