Follow Us On

04

July

2025

Friday

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം

കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം
കോട്ടയം: അന്താരാഷ്ട്ര ജലദിനത്തോടനു ബന്ധിച്ച് (മാര്‍ച്ച് 22) കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. തെള്ളകം ചൈതന്യയില്‍ നടന്ന ദിനാചരണത്തിന്റെ ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പര്‍ ആലീസ് ജോസഫ്, കെഎസ്എസ്എസ് അസി. ഡയറക്ടര്‍ ഫാ. ഷെറിന്‍ കുരിക്കിലേട്ട്, പ്രോഗ്രാം ഓഫീസര്‍ സിജോ തോമസ് എന്നിവര്‍ പ്രസംഗിച്ചു. പൊതു സമ്മേളനത്തോടനുബന്ധിച്ച് ജല സംരക്ഷണ പ്രതിജ്ഞയും എടുത്തു. ദിനാചരണ ത്തോടനുബന്ധിച്ച് നടന്ന ജല സംരക്ഷണ ബോധവല്‍ക്കരണ സെമിനാറിന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കോട്ടയം ജില്ല ഡെപ്യൂട്ടി ഡയറക്ടര്‍ ഷേര്‍ളി സക്കറിയാസ് നേതൃത്വം നല്‍കി.
കെഎസ്എസ്എസ് സ്വാശ്രയസംഘങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ദിനാചരണത്തില്‍ പങ്കെടുത്തു. ജലസംരക്ഷണ അവബോധം എല്ലാ തലങ്ങളിലും എത്തിക്കുക എന്ന ലക്ഷ്യത്തോ ടെയാണ് ദിനാചരണം നടത്തിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?