Follow Us On

28

April

2024

Sunday

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്

സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ്; ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്
പെരുവണ്ണാമൂഴി:   സംസ്ഥാന ടെലിവിഷന്‍ പുരസ്‌കാരത്തില്‍ ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ച ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ശാലോമിന്റെ ആദരവ്. ശാലോം ടി.വി സംപ്രേഷണം ചെയ്ത ‘ചാച്ചന്‍’ എന്ന ടെലിഫിലമിലെ അഭിനയത്തിനാണ് ശ്രീധരന്‍ പട്ടാണിപ്പാറയ്ക്ക് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചത്.
ടെലിഫിലിമിന്റെ സംവിധാനം നിര്‍വഹിച്ച ശാലോം ടിവി ചീഫ് കാമറമാന്‍ ലിജോ കെ. ജോണി,  ‘ചാച്ച’ന്റെ രചന നിര്‍വഹിച്ച സിബി നെല്ലിക്കല്‍ എന്നിവരെയും ആദരിച്ചു.
ശാലോം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഷെവ. ബെന്നി പുന്നത്തറ ശ്രീധരന്‍ പട്ടാണിപ്പാറയെ പൊന്നാടയണിയിച്ച് ആദരിച്ചു. ശ്രീധരന്‍ പട്ടാണിപ്പാറ, ലിജോ കെ. ജോണി, സിബി നെല്ലിക്കല്‍ എന്നിവര്‍ക്ക് സ്റ്റെല്ലാ ബെന്നി ഫലകം സമ്മാനിച്ചു.
ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു വൃദ്ധന്റെ ആത്മസംഘര്‍ഷങ്ങള്‍ പകര്‍ന്നാടിയ അഭിനയമികവിനാണ് ശ്രീധരന്‍ പട്ടാണിപ്പാറക്ക് ഈ പുരസ്‌കാരം ലഭിച്ചത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?