Follow Us On

04

July

2025

Friday

മതസ്വാതന്ത്ര്യം മാനിക്കപ്പെടണം

മതസ്വാതന്ത്ര്യം മാനിക്കപ്പെടണം
കൊച്ചി: ആസന്നമായ പൊതുതിരഞ്ഞെടുപ്പ് ദൈവഹിതപ്രകാരം നടക്കുവാനും മതസ്വാതന്ത്ര്യം എന്നും ഭാരതത്തില്‍ മാനിക്കപ്പെടുവാനും, നീതി, സമത്വം, സാഹോദര്യം എന്നിവയ്ക്ക് പ്രതിജ്ഞാബദ്ധവുമായ ഒരു ഭരണസംവിധാനം രാജ്യത്ത് രൂപപ്പെടുവാനായി പ്രാര്‍ത്ഥനകള്‍ തുടരണമെന്ന് ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍.
ഭാരത കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആഹ്വാനപ്രകാരം നടന്ന ദേശീയ ഉപവാസ പ്രാര്‍ത്ഥനായജ്ഞം വരാപ്പുഴ അതിരൂപതയുടെ ഭദ്രാസന ദൈവാലയമായ എറണാകുളം സെന്റ്  ഫ്രാന്‍സിസ് അസീസി കത്തീഡ്രലില്‍  നയിക്കുകയായിരുന്നു അദ്ദേഹം.
വരാപ്പുഴ അതിരൂപതാ വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമിറ്റം, ചാന്‍സലര്‍ ഫാ. എബിജിന്‍ അറക്കല്‍, വികാരി ഫാ. പീറ്റര്‍  കൊച്ചുവീട്ടില്‍  സഹവികാരി ഫാ. ഇമ്മാനുവല്‍ പനക്കല്‍ എന്നിവരും നൂറുകണക്കിന് വിശ്വാസികളും പ്രാര്‍ത്ഥനായജ്ഞത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?