Follow Us On

06

January

2025

Monday

കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍

കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ല, നാടിനെ പറുദീസയാക്കിയവര്‍ മാര്‍ റാഫേല്‍ തട്ടില്‍
നടവയല്‍: കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരല്ലെന്നും നാടിനെ പറുദീസയാക്കിയവരാണെന്നും മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. നടവയല്‍ ഹോളിക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥാടനകേന്ദ്രത്തിലെ ഓശാന ഞായര്‍ തിരുക്കര്‍മ്മങ്ങള്‍ക്കു മധ്യേ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുടിയേറ്റ മണ്ണിലെ മനുഷ്യരുടെ ദുരിതങ്ങളും ഉല്‍ക്കണ്ഠകളും കാണുമ്പോള്‍ മനുഷ്യരെക്കാള്‍ കാട്ടുമൃഗങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്നുണ്ടോയെന്ന് സംശയിക്കപ്പെടുകയാണ്. നഷ്ടപ്പെട്ട ജീവിതങ്ങളെല്ലാം വിലയുളളവയാണ്. പ്രിയപ്പെട്ടവരെ നഷ്ടമായ കുടുംബാംഗങ്ങളുടെ സങ്കടങ്ങള്‍ ദൂരവ്യാപകങ്ങളാണ്. വന്യമൃഗങ്ങളുടെ അക്രമങ്ങളിലൂടെ മരിച്ച  സഹോദരങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും, ദൈവം ആ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കട്ടെയെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
കുടിയേറ്റക്കാര്‍ കാട്ടുകള്ളന്മാരാണെന്ന മട്ടിലുള്ള ദുര്‍വ്യാഖ്ര്യാനങ്ങള്‍ ചില ഭാഗങ്ങളില്‍ നിന്നു കാണുമ്പോള്‍ വിഷമമുണ്ട്. കുടിയേറ്റക്കാരുടെ കഠിനാദ്ധ്വാനവും കണ്ണീരുമാണ് ഈ ജില്ലകളെ സമ്പന്നമാക്കിയതെന്ന് മാര്‍ തട്ടില്‍ പറഞ്ഞു.
നടവയല്‍ ഹോളി ക്രോസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ ദേവാലയത്തില്‍ നടന്ന തിരുകര്‍മ്മങ്ങള്‍ക്ക് മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. കുരുത്തോല വെഞ്ചരിപ്പിന് ശേഷം ദേവാലയത്തില്‍ നിന്നും ടൗണ്‍ ചുറ്റി നടത്തിയ കുരുത്തോല പ്രദക്ഷിണത്തില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, നടവയല്‍ ആര്‍ച്ചുഫ്രീസ്റ്റ് ഫാ. ഗര്‍വ്വാസീസ് മറ്റം, ഫാ. മാത്യു തുരുത്തിമറ്റം, അസിസ്റ്റന്റ് വികാരിമാരായ ഫാ. അമല്‍ ഫാ. അനറ്റ് തുടങ്ങിയവര്‍ സഹകാര്‍മ്മികത്വം വഹിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?