Follow Us On

30

June

2025

Monday

‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’

‘സാമ്പത്തിക ക്ലേശങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്, പക്ഷേ ഇതുപോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല’

ഗാസയിലെ ജനങ്ങള്‍ സാമ്പത്തിക ക്ലേശങ്ങള്‍ ഉള്‍പ്പടെ നിരവധി ക്ലേശങ്ങളിലൂടെ മുമ്പും കടന്നുപോയിട്ടുണ്ടെന്നും എന്നാല്‍ ഇന്ന് അനുഭവിക്കുന്നത് പോലെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ലെന്നും ജറുസലേമിലെ ലത്തീന്‍ പാത്രിയാര്‍ക്കീസ് കര്‍ദിനാള്‍ പിയര്‍ബാറ്റിസ്റ്റ പിസബെല്ല.

ഗാസയിലെ സ്ഥിതിഗതികള്‍ അക്ഷരാര്‍ത്ഥത്തില്‍ അസഹനീയമാണെന്ന് ഒരു ഇറ്റാലിയന്‍ ടിവി സ്റ്റേഷന് നല്‍കിയ അഭിമുഖത്തില്‍ കര്‍ദിനാള്‍ പറഞ്ഞു.
മുമ്പ് യുഎസിന് കാര്യങ്ങള്‍ നേരെയാക്കാന്‍ സാധിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ യുഎസ് ദുര്‍ബലമായിരിക്കുന്നു. അതുകൊണ്ട് ഈ പ്രശ്‌നങ്ങള്‍ എപ്പോള്‍ എങ്ങനെ പരിഹരിക്കപ്പെടുമെന്ന് പറയാന്‍ സാധിക്കില്ല.

പാലസ്തീനില്‍ താമസിക്കുന്ന ക്രൈസ്തവര്‍ക്ക് വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ക്കായി ജറുസലേം സന്ദര്‍ശിക്കാനുള്ള അനുമതി ലഭിക്കുമെന്ന് കര്‍ദിനാള്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?