പുല്‍പ്പള്ളി: വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടവരുടെ വീടുകളില്‍ സ്വാന്തനമായി മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ എത്തി. കാട്ടാനയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട പടനിലം പനച്ചിയില്‍ അജീഷ്, പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാനയുടെ അക്രമത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിയുന്ന കാരേരി കോളനിയിലെ ശരത്, കടുവയുടെ അക്രമത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി പ്രജീഷ് എന്നിവരുടെ വീടുകളിലാണ് അദ്ദേഹം സന്ദര്‍ശനം നടത്തിയത്. കുടുംബാംഗങ്ങളോട് വിവരങ്ങള്‍ ചോദിച്ചറിയുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
വന്യമൃഗ അക്രമങ്ങള്‍ക്ക് ഇരയാകുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയോ, ചികിത്സാ സൗകര്യമോ ഇല്ലാത്ത അവസ്ഥ ഖേദകരമാണ്. വയനാട്ടില്‍ യഥാസമയം നല്ല ചികിത്സ ലഭ്യമല്ലാത്ത അവസ്ഥയാണുള്ളത് ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ ഇടപെടണമെന്നും മാര്‍ തട്ടില്‍ പറഞ്ഞു.
മാനന്തവാടി രൂപത സഹായ മെത്രാന്‍ മാര്‍ അലക്സ്സ് താരാമംഗലം, രൂപതാ പിആര്‍ഒ ഫാ. ജോസ് കൊച്ചറക്കല്‍, പുല്‍പ്പള്ളി തിരുഹൃദയ വികാരി ഫാ. ജോര്‍ജ് മൈലാടൂര്‍, ഫാ മാത്യു തുരുത്തിമറ്റം, പുല്‍പ്പള്ളി സെന്റ് ജോര്‍ജ് സിംഹാസന കത്തീഡ്രല്‍ വികാരി ഫാ. പി.സി പൗലോസ് പുത്തന്‍പുര യ്ക്കല്‍, സെബാസ്റ്റിന്‍ പാലംപറമ്പില്‍, സാലു എബ്രാഹം മേച്ചേരില്‍ തുടങ്ങിയവരും സന്ദര്‍ശക സംഘത്തില്‍ ഉണ്ടായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *