ചിക്കാഗോ: പുത്തന്‍പാനയുടെ ഇംഗ്ലീഷ് പരിഭാഷ യൂട്യൂബില്‍. ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫാണ് പുത്തന്‍പാന ഇംഗ്ലീഷിലേക്ക് പരിഭാഷ പ്പെടുത്തിയത്. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തില്‍ ഗീതു ഉറുമ്പക്കല്‍, അലക്‌സ് പുളിക്കല്‍ എന്നിവര്‍ പാടിയ ഗാനാ വതരണം ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ട് പ്രകാശനം ചെയ്തു.
അര്‍ണോസ് പാതിരി എന്ന പേരില്‍ അറിയപ്പെടുന്ന ജര്‍മന്‍ മിഷനറി ഫാ. ജൊഹാന്‍ ഏണസ്റ്റ് ഹാന്‍സ്ലേഡന്‍ 1732ലാണ് ഈശോയുടെ കുരിശുമരണത്തില്‍ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തില്‍ രചിച്ചത്. കേരളത്തിലെ െ്രെകസ്തവര്‍ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളില്‍ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ഫാ. ജോബി ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തിയത്.
ഈ വീഡിയോ ചിക്കാഗോ മാര്‍ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ല്‍ ലഭ്യമാണ്.
https://youtu.be/CH27zAZbphk
















Leave a Comment
Your email address will not be published. Required fields are marked with *