മകനെ വിട്ടുകിട്ടണമെന്ന മാതാപിതാക്കളുടെ അപ്പീല്‍ കേള്‍ക്കാന്‍പോലും തയാറാകാതെ യുഎസ് സുപ്രീം കോടതി.
ട്രാന്‍സ് പെണ്‍കുട്ടിയാണെന്ന് സ്വയം പ്രഖ്യാപിച്ച കൗമാരക്കാരനായ മകനെ വിട്ടുകിട്ടണമെന്ന ഇന്ത്യാനയില്‍ നിന്നുള്ള ക്രൈസ്തവ ദമ്പതികളുടെ അപ്പീലാണ് കേള്‍ക്കുകപോലും ചെയ്യാന്‍ തയാറാകാതെ യുഎസ് സുപ്രീം കോടതി തള്ളിയത്.
തങ്ങളുടെ വിശ്വാസപ്രകാരം മകനെ വളര്‍ത്താന്‍ ശ്രമിക്കുന്നതിനെയാണ് രാജ്യം എതിര്‍ക്കുന്നതെന്ന് ഇന്ത്യാനയില്‍ നിന്നുള്ള മേരി-ജെറമി കോക്‌സ് ദമ്പതികളുടെ അഭിഭാഷകര്‍ വാദിച്ചു. എന്നാല്‍ ഉദരസംബന്ധമായ രോഗത്തിന് വിദഗ്ധ ചികിത്സ ആവശ്യമുള്ളതിനാലാണ് മകനെ മാതാപിതാക്കളുടെ കൂടെ വിടാത്തതെന്നും 16 വയസുള്ളപ്പോള്‍ മാതാപിതാക്കളില്‍ നിന്നും മാറ്റിയ മകന് ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഈ കേസ് നിലനില്‍ക്കുകയില്ലെന്നും ഇന്ത്യാനാ സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചത്.
തങ്ങളുടെ മകന് സംഭവിച്ചത് ഇനി മാറ്റാനാവില്ലെന്നും എന്നാല്‍ മാതാപിതാക്കളുടെ അവകാശവും മതസ്വാതന്ത്ര്യവും സംരക്ഷിക്കാനുള്ള പോരാട്ടം തുടരുമെന്നും ദമ്പതികള്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *