തൊടുപുഴ: കൂടുതല്‍ മക്കളുള്ള ദമ്പതികള്‍ ജീവന്റെ സംസ്‌കാരത്തിന്റെ കാവലാളുകളാണെണ് കോതമംഗലം രൂപതാധ്യക്ഷന്‍ മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. കെസിബിസി പ്രോ-ലൈഫ് സംസ്ഥാന ദിനാഘോഷം മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കു കയായിരുന്നു അദ്ദേഹം.
മരണസംസ്‌കാരം സാധാരണമാകുന്ന ഇക്കാലത്ത് കുടുംബങ്ങള്‍ ജീവന്റെ സംസ്‌കാരത്തിന്റെ വക്താക്കളാകണം. കപടപരിസ്ഥിവാദികളും കപടപ്രകൃതി സ്‌നേഹികളും വളരുകയും മനുഷ്യജീവനക്കാള്‍ കാട്ടുമൃഗ ങ്ങളുടെ ജീവനു വില കല്പിക്കുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ഭരണകര്‍ത്താക്കള്‍ക്കും സമൂഹത്തിനും കടമയുണ്ടെന്ന് മാര്‍ മഠത്തിക്കണ്ടത്തില്‍ പറഞ്ഞു.
പൊതുസമ്മേളനത്തില്‍ കെസിബിസി ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരി അധ്യക്ഷത വഹിച്ചു. വിവിധ മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമുള്ള പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കെസിബിസി പ്രോ-ലൈഫ് മാധ്യമ പുരസ്‌കാരം കോട്ടയം ദീപിക ന്യൂസ് എഡിറ്റര്‍ ജോണ്‍സണ്‍ വേങ്ങത്തടത്തില്‍, പ്രോ-ലൈഫ് സമിതിയുടെ പ്രഥമ ചെയര്‍മാന്‍ ദിവംഗതനായ മാര്‍ ആനിക്കുഴികാട്ടിലിന്റെ നാമത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന മികച്ച പ്രോ-ലൈഫ് രൂപതാ പ്രവര്‍ത്തനത്തിനുള്ള പുരസ്‌കാരം കോതമംഗലം രൂപതക്കുവേണ്ടി മാര്‍ മഠത്തിക്കണ്ടത്തില്‍, സിസ്റ്റര്‍ ഡോ. മേരി മാര്‍സലസിന്റെ പേരിലുള്ള ആതുരസേവന അവാര്‍ഡ് സിസ്റ്റര്‍ മേരി ജോര്‍ജ് എഫ്‌സിസി, പ്രോ-ലൈഫ് മേഖലയില്‍ മികച്ച നേതൃത്വം നല്‍കിയ ജേക്കബ് മാത്യു പള്ളിവാതുക്കലിന്റെ പേരിലുള്ള ആതരശുശ്രുഷ അവാര്‍ഡ് ബ്രദര്‍ ടോമി തുടങ്ങിയവര്‍ ബിഷപ് ഡോ. പോള്‍ ആന്റണി മുല്ലശേരിയില്‍നിന്നും ഏറ്റുവാങ്ങി.
പ്രോ-ലൈഫ് രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങില്‍ ആദരിച്ചു. സമ്മേളനത്തില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ. ജേക്കബ് പാലയ്ക്കപ്പിള്ളി, ഡയറക്ടര്‍ റവ.ഡോ. ക്ലീറ്റസ് വര്‍ഗീസ് കതിര്‍പ്പറമ്പില്‍, പ്രസിഡന്റ് ജോണ്‍സണ്‍ ചൂരേപ്പറമ്പില്‍, ജനറല്‍ സെക്രട്ടറി ജെയിംസ് ആഴ്ചങ്ങാടന്‍, പ്രോ-ലൈഫ് അപ്പോസ്തലെറ്റ് എക്‌സിക്യൂട്ടീവ് സെക്രട്ടറി സാബു ജോസ്, കോതമംഗലം രൂപത ഡയറക്ടര്‍ ഫാ. ജോസ് കിഴക്കേല്‍, ഫാ. മാത്യൂസ് മാളിയേക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *