Follow Us On

04

July

2025

Friday

വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണം

വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണം
കാക്കനാട്: വിവാഹബന്ധങ്ങള്‍ അസാധുവാക്കാന്‍ സഭാകോടതികളെ സമീപിക്കുന്നവര്‍ക്ക് ആവശ്യമായ നീതി നടപ്പിലാക്കി കൊടുക്കുകയും  അതേസമയം വിവാഹത്തിന്റെ പരിശുദ്ധി കാത്തുസൂക്ഷിക്കപ്പെടണമെന്നും സീറോമലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. സീറോ മലബാര്‍സഭയിലെ ജുഡീഷ്യല്‍ വികാരിമാരുടെയും മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ ട്രൈബൂണലിലെ ജഡ്ജിമാരുടെയും നീതിസംരക്ഷകരുടെയും സംയുക്ത യോഗം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൈവജനത്തിന് അര്‍ഹിക്കുന്ന നീതി നിഷേധിക്കരുതെന്നും മാര്‍ തട്ടില്‍ കൂട്ടിച്ചേര്‍ത്തു.
വിവാഹത്തിന്റെ സത്താപരമായ ഐക്യവും അവിഭാജ്യതയും കാത്തുസൂക്ഷിക്കുവാന്‍ ട്രൈബൂണലിലെ ജഡ്ജിമാര്‍ ദമ്പതികളെ സഹായിക്കണമെന്ന് മാര്‍ മാത്യു മൂലക്കാട്ട് അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. വിവാഹവും ദാമ്പത്യബന്ധങ്ങളും വെല്ലുവിളികള്‍ നേരിടുന്ന ഈ കാലഘട്ടത്തില്‍ സഭാകോടതികള്‍ പ്രായോഗികമായി മുന്നോട്ടുകൊണ്ടുപോകാന്‍ നാം പ്രതിജ്ഞാബദ്ധരാണെന്ന് മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍ ഉദ്‌ബോധിപ്പിച്ചു. റവ. ഡോ. തോമസ് ആദോപ്പിള്ളില്‍, റവ. ഡോ. ജോസഫ് മുകളേപ്പറമ്പില്‍, റവ. ഡോ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍, സിസ്റ്റര്‍ ജിഷ ജോബ് എംഎസ്എംഐ എന്നിവര്‍ യോഗത്തിന് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?