Follow Us On

07

September

2024

Saturday

മോണ്‍. മുരിങ്ങാത്തേരി ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു

മോണ്‍. മുരിങ്ങാത്തേരി ഹെല്‍ത്ത് കെയര്‍ അവാര്‍ഡിന്  നാമനിര്‍ദ്ദേശം ക്ഷണിച്ചു

തൃശൂര്‍: ജൂബിലി മിഷന്‍ ആശുപത്രിയുടെ സ്ഥാപക ഡയറക്ടറും നിഷ്‌കാമ കര്‍മ്മയോഗിയുമായിരുന്ന മോണ്‍. മാത്യു മുരിങ്ങാത്തേരിയുടെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയ നാഷണല്‍ ഹെല്‍ത്ത് കെയര്‍ മിഷനറി’ അവാര്‍ഡിന് നാമനിര്‍ദ്ദേശം ക്ഷണിച്ചു.

ആരോഗ്യമേഖലയില്‍ മിഷനറി കാഴ്ച്ചപ്പാടോടെ പ്രവര്‍ത്തിക്കുന്ന അമ്പത് വയസിന് മുകളില്‍ പ്രായമുള്ള ഇന്ത്യന്‍ പൗരന്മാരെയാണ് അവാര്‍ഡിന് പരിഗണിക്കുന്നത്. 50,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഏപ്രില്‍ 30നകം അയക്കണം.

കൂടുതല്‍ വിവരങ്ങള്‍ക്ക് https://jmmcri.org/events.php?id=91 എന്ന ലിങ്കിലോ pelecanus@jmmc.ac.in എന്ന ഇമെയില്‍ വഴിയോ ബന്ധപ്പെടാവുന്നതാണ്. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും നാമനിര്‍ദ്ദേശം ചെയ്യാം. ജൂണ്‍ മാസത്തില്‍ നടക്കുന്ന ‘പെലിക്കാ നസ്2024’ ചടങ്ങില്‍ അവാര്‍ഡ് സമ്മാനിക്കും.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?