പാലക്കാട്: പാലക്കാട് രൂപതയുടെ സുവര്‍ണ്ണ ജൂബിലിയോട നുബന്ധിച്ച് നടന്ന സമര്‍പ്പിത സംഗമം ചരിത്ര നിമിഷമായി. പാലക്കാട് സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ പാരീഷ് ഹാളില്‍ നടന്ന സമ്മേളനത്തില്‍ രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന എല്ലാ വൈദികരും സമര്‍പ്പിതരും പങ്കാളികളായി. ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് മനത്തോടത്ത് ഉദ്ഘാടനം ചെയ്തു.
ആന്തരികതയെ തൊട്ടറിഞ്ഞ് ക്രിസ്തുവിനോട് ചേര്‍ന്നു നില്‍ക്കുവാന്‍ ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്ട ഓരോ വ്യക്തിയും നിതാന്ത ജാഗ്രതയോടെ വര്‍ധിക്കണമെന്ന് മാര്‍ മനത്തോടത്ത് പറഞ്ഞു.
സമ്മേളനത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ സ്വാഗതം ആശംസിച്ചു. ദൈവത്താല്‍ പ്രത്യേകം വിളിക്കപ്പെട്ടവരുടെ ഒത്തുചേരലാണ് സമര്‍പ്പിത സംഗമമെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. രൂപതയെ ഇന്നു കാണുന്ന രീതിയില്‍ വളര്‍ത്തി വലുതാക്കാന്‍ അക്ഷീണം പ്രവര്‍ത്തിച്ച എല്ലാ വൈദികര്‍ക്കും സമര്‍പ്പിതര്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.
ഈ കാലഘട്ടത്തില്‍ ക്രൈസ്തവരുടെയും സമര്‍പ്പിതരുടെയും ശബ്ദമായി മാറിയ സിസ്റ്റര്‍ അഡ്വ. ജോസിയ എസ്. ഡി മുഖ്യപ്രഭാഷണം നടത്തി. രൂപത വികാരി ജനറല്‍ ജിജോ ചാലക്കല്‍, ഫാ. ആന്റണി പുത്തനങ്ങാടി സിഎംഐ, ഫാഷിനോജ് കളരിക്കല്‍, ഫാ. അമല്‍ വലിയവീട്ടില്‍, സിസ്റ്റര്‍ ലിറ്റില്‍ ഫ്‌ളവര്‍ എന്നിവര്‍ സംഗമത്തിന് നേതൃത്വം നല്‍കി
Leave a Comment
Your email address will not be published. Required fields are marked with *