Follow Us On

07

January

2025

Tuesday

‘സ്ലാപ്‌സിസ് ബാബ’ അനുസ്മരണം നടത്തി

‘സ്ലാപ്‌സിസ് ബാബ’ അനുസ്മരണം നടത്തി

ന്യൂഡല്‍ഹി: ജെസ്യട്ട് വൈദികനും സ്ലാപ്‌സിസ് ബാബ എന്ന് ഇന്ത്യക്കാര്‍ സ്‌നേഹത്തോടെ വിളിക്കുകയും ചെയ്തിരുന്ന ലിത്വാനിയന്‍ വൈദികന്‍ ഫാ. ഡോണാറ്റസ് സ്ലാപ്‌സിസ് മഹാരാഷ്ട്രയിലെ പാവപ്പെട്ടവര്‍ക്കായി ചെയ്ത് സേവനങ്ങളെക്കുറിച്ച് അനുസ്മരണ സമ്മേളനം നടത്തി.

ന്യൂഡല്‍ഹിയിലെ ലിത്വാനിയന്‍ എംബസിയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തെക്കുറിച്ചുളള ‘ഹെറിറ്റേജ് അന്റ് കള്‍ച്ചറല്‍ മെമ്മറി ഓഫ് ലിത്വാനിയന്‍ ജെസ്യൂട്ട് മിഷനറി ഫാ. ഡൊണാറ്റസ് സ്ലാപ്‌സിസ് ഇന്‍ ഇന്ത്യ’ എന്ന പ്രസന്റേഷന്‍ ലിത്വാനിയായിലെ വില്‍നിയൂസ് യൂണിവേഴ്‌സിറ്റിയിലെ ഗേവഷണവിദ്യാര്‍ത്ഥിയായ ലൗറിനാസ് കുടിജാനോവാസ് അവതരിപ്പിച്ചു. ലിത്വാനിയന്‍ അംബാസഡര്‍ ഡയാന മൈക്കവിസിന്‍സി ചടങ്ങില്‍ സ്വാഗതം ആശംസിച്ചു.
1921 ല്‍ ലിത്വാനിയയില്‍ ജനിച്ച ഫാ. ഡോണാറ്റസ് സ്ലാപ്‌സിസ് 1950 ലാണ് മഹാരാഷ്ട്രയിലെ അഹമ്മദ് നഗറില്‍ സേവനത്തിനായി എത്തിയത്. 2010 ല്‍ മരിക്കുന്നതുവരെ അദ്ദേഹം അവിടെ സേവനം തുടര്‍ന്നു.

സാധാരണക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ച ഫാ. സ്ലാപ്‌സിസ് മറാത്തി ഭാഷ പഠിക്കുകയും അവരുടെ സംസ്‌കാരവും രീതികളുമായി പൊരുത്തപ്പെടുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഡയറിക്കുറിപ്പുകളും കത്തുകളും അദ്ദേഹത്തിന് ഇന്ത്യയിലെ പാവപ്പെട്ടവരോടും സാധാരണക്കാരോടുമുണ്ടായിരുന്ന പരിഗണന വ്യക്തമാക്കുന്നതായിരുന്നു. പാവപ്പെട്ടവര്‍ക്കായി നൂറുക്കണക്കിന് കിണറുകളും കുഴല്‍ക്കിണറുകളും കുഴിക്കുന്നതിനുള്ള സഹായം അദ്ദേഹം ചെയ്തിരുന്നതായി ലൗറിനാസ് പറഞ്ഞു.

ഈ പ്രദേശത്തെ എല്ലാ മതവിഭാഗങ്ങളിലുംപെട്ട ജനങ്ങള്‍ക്കിടയിലേക്കും അദ്ദേഹം ഇറങ്ങിച്ചെല്ലുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ അടുത്ത് പ്രാര്‍ത്ഥനയും അനുഗ്രഹവും തേടി എല്ലാവിഭാത്തില്‍ പെട്ടവരും എത്തിയിരുന്നതായി ലൗറിനാസ് കുടിജാനോവാസ് പറഞ്ഞു. അവിടുത്തെ ജനങ്ങള്‍ അദ്ദേഹത്തെ സ്ലാപ്‌സിസ് ബാബ എന്നായിരുന്നു വിളിച്ചിരുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?