Follow Us On

30

April

2024

Tuesday

കാഞ്ഞിരപ്പള്ളി രൂപതാദിനം മെയ് 13-ന്

കാഞ്ഞിരപ്പള്ളി രൂപതാദിനം മെയ് 13-ന്
കാഞ്ഞിരപ്പള്ളി: മെയ് 13-ന് നടക്കുന്ന കാഞ്ഞിരപ്പള്ളി രൂപതാദിനാചരണത്തിന് ഒരുക്കമായുള്ള പ്രതിനിധി സംഗമം എരുമേലി അസംപ്ഷന്‍ ഫൊറോന ദൈവാലയ ഹാളില്‍ നടന്നു. ആതിഥേയരായ എരുമേലി ഫൊറോനയിലെ ഇടവകകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്ത സമ്മേളനത്തില്‍ എരുമേലി ഫൊറോന വികാരി ഫാ. വര്‍ഗീസ് പുതുപറമ്പില്‍ അധ്യക്ഷത വഹിച്ചു. രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ജൂബി മാത്യു ആമുഖ സന്ദേശം നല്‍കി.
മെയ് 13ന് നടക്കുന്ന രൂപതാദിനാഘോഷം, അട്ടപ്പാടി സെഹിയോന്‍ ടീമംഗമായ ഫാ. ബിനോയി കരുമരുതുങ്കലിന്റെ നേതൃത്വത്തില്‍ മെയ് 11ന്  നടക്കുന്ന ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍, മെയ് 12 -ലെ എരുമേലി ഫൊറോന പ്രതിനിധി സംഗമം, വൈദിക വിദ്യാര്‍ത്ഥികളുടെ ഭവന സന്ദര്‍ശനം തുടങ്ങിയയുടെ ഒരുക്കങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തു.
രൂപത പാസ്റ്ററല്‍ ആനിമേഷന്‍ ഡയറക്ടര്‍ ഫാ. സ്റ്റാന്‍ലി പുള്ളോലിക്കല്‍ ക്രമീകരണങ്ങള്‍ വിശദീകരിച്ചു. രൂപതാദിനാചരണത്തിന്റെ പ്രസക്തിയെക്കുറിച്ച് വിമല പബ്ലിക്കേഷന്‍സ് ഡയറക്ടറും ദര്‍ശന്‍ മാസിക ചീഫ് എഡിറ്ററുമായ ഫാ. ജസ്റ്റിന്‍ മതിയത്ത് സംസാരിച്ചു.
ഫാ. എബ്രാഹം തൊമ്മിക്കാട്ടില്‍, ഫാ. ജിമ്മി കളത്തില്‍, സുബിച്ചന്‍ മഞ്ഞാങ്കല്‍, ജോണ്‍ ഒഴുകയില്‍, മാത്യൂസ് അറയ്ക്കല്‍, റ്റോംസ് മണ്ണംപ്ലാക്കല്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?