Follow Us On

26

November

2024

Tuesday

നാടിന്റെ ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണം

നാടിന്റെ ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണം
മാനന്തവാടി: ഓരോ നാടിന്റെയും ആശ്വാസകേന്ദ്രമായി മാറാന്‍ ദൈവാലയങ്ങള്‍ക്ക് കഴിയണമെന്ന് മാനന്തവാടി രൂപതാ ബിഷപ് മാര്‍ ജോസ് പൊരുന്നേടം. തവിഞ്ഞാല്‍ സെന്റ് മേരീസ് ഇടവകയുടെ പുതിയ ദേവാലയത്തിന്റെ കൂദാശകര്‍മം നിര്‍വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. ഓരോ മനുഷ്യനും പ്രയാസങ്ങള്‍ പങ്കുവയ്ക്കാനുള്ള കേന്ദ്രം കൂടിയാണ് ദൈവാലയം. ദേവാലയത്തില്‍ ദൈവത്തിന്റെ കൈപിടിച്ച് നടക്കാന്‍ വിശ്വാസിക്കു കഴിയണമെന്നും മാര്‍ പൊരുന്നേടം പറഞ്ഞു.
കൂദാശാകര്‍മത്തില്‍ രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോലിക്കല്‍, മുന്‍ വികാരി ഫാ. ജോസഫ് നെച്ചിക്കാട്ട് എന്നിവര്‍ സഹകാര്‍മികരായി. ദൈവാലയ വെഞ്ചരിപ്പിനുശേഷം അനുമോദന സമ്മേളനവും തവിഞ്ഞാലിലെ കലാകാരന്‍മാരുടെ ബാന്‍ഡ് മേളവും നടന്നു. വികാരി ഫാ. ആന്റോ മമ്പള്ളി, ജോസ് കൈനിക്കുന്നേല്‍, ഏബ്രഹാം അയ്യാനിക്കാട്ട്, ഷാജി പായിക്കാട്ട്, ജോയി മണക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
1958ല്‍ രൂപീകൃതമായതാണ് തവിഞ്ഞാല്‍ ഇടവക. ആദ്യ ദൈവാലയം 1977ല്‍ ജോസഫ് നെച്ചിക്കാട്ടച്ചന്റെ നേതൃ ത്വത്തിലാണ് നിര്‍മിച്ചത്. 450 ഓളം കുടുംബങ്ങളുള്ള ഇടവകയില്‍ വിശ്വാസികളുടെ എണ്ണം വര്‍ധിക്കുകയും പഴയ പള്ളിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്ത സാഹചര്യത്തിലാണ് പുതിയ ദൈവാലയം പണിയാന്‍ തീരുമാനമായത്. പുതിയ ദൈവാലയത്തിന് 2020 ജനുവരി 22ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടമാണ് ശിലയിട്ടത്. ഇടവകാംഗങ്ങള്‍ ഏകമനസോടെ പ്രവര്‍ത്തിച്ചാണ് ദൈവാലയ നിര്‍മാണം പൂര്‍ത്തിയാക്കിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?