Follow Us On

01

May

2024

Wednesday

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ തിരഞ്ഞെടുക്കപ്പെടണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല
കണ്ണൂര്‍: ഭരണഘടനാ മൂല്യങ്ങളും ന്യൂനപക്ഷാവകാശങ്ങളും മതേതരത്വവും സംരക്ഷിക്കുന്നവരും അഴിമതി ഇല്ലാത്തവരുമായ വ്യക്തികളെയാണ് അടുത്ത തിരഞ്ഞെടുപ്പില്‍ ജനപ്രതിനി ധികളാകേണ്ടതെന്ന് കണ്ണൂര്‍ രൂപത ബിഷപ് ഡോ. അലക്‌സ് വടക്കുംതല. കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്റെ (കെഎല്‍സിഎ) 52-ാം സ്ഥാപകദിനത്തിന്റെ രൂപതാതല ആഘോഷവും, ജെ.ബി കോശി കമ്മിഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന വ്യാപകമായി നടത്തുന്ന ‘1000 കുടുംബയോഗങ്ങള്‍’ പ്രചാരണ പരിപാടിയുടെ രുപതാതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
 ഇന്ത്യയുടെ ബഹുസ്വരതയും മതസ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടണം. മതേതര മുല്യങ്ങളെ തള്ളിക്കളയുകയും ന്യൂനപക്ഷങ്ങള്‍ക്കെതിരെ  വിദ്വേഷ പ്രചാരണം നടത്തി മതധ്രുവീകരണം നടത്തുകയും ചെയ്യുന്ന പ്രവണത നിരുത്സാഹപ്പെടുത്തണം. ഉത്തരവാദിത്വപൂര്‍വം വോട്ടവകാശം  വിനിയോഗിക്കാന്‍ എല്ലാ ജനാധിപത്യ വിശ്വാസികളും മുന്നോട്ടുവരണമെന്നും ബിഷപ് പറഞ്ഞു.
കണ്ണൂര്‍ ബിഷപ്‌സ് ഹൗസ് ഹാളില്‍ നടന്ന സമ്മേളനത്തിന് കെഎല്‍സിഎ രൂപത പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ രൂപത വികാരി ജനറല്‍ മോണ്‍ ക്ലാരന്‍സ് പാലിയത്ത,്  രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍, രതീഷ് ആന്റണി,  ആന്റണി നൊറോണ , ജോണ്‍ ബാബു, ശ്രീജന്‍ ഫ്രാന്‍സിസ്, കെ.എച്ച് ജോണ്‍, സിനി റെജിനാള്‍ഡ്, ക്രിസ്റ്റഫര്‍ കല്ലറക്കല്‍, ജോയ്‌സ് മെനാസാസ്, റീജ സ്റ്റീഫന്‍, ലെസ്ലി എഫ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?