Follow Us On

01

May

2024

Wednesday

ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം

ജെബി കോശി കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പിലാക്കണം
കോട്ടപ്പുറം:  ജസ്റ്റിസ് ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് ഉടന്‍ പുറത്തുവിടണമെന്നും ശുപാര്‍ശകള്‍ നടപ്പിലാക്കണമെന്നും കെ എല്‍സിഎ. കെഎല്‍സിഎയുടെ 52-ാമത് വാര്‍ഷിക ആഘോഷ പരിപാടികളുടെ ഭാഗമായി കോട്ടപ്പുറം കത്തീഡ്രല്‍  ഇടവകയില്‍ നടന്ന സമ്മേളനമാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
ആഘോഷങ്ങള്‍  കത്തീഡ്രല്‍ വികാരി ഫാ. ജാക്‌സണ്‍ വലിയപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഫാ. ബോസ്‌കോ പടമാടന്‍ പതാക ഉയര്‍ത്തി. തോമസ് വെങ്ങണത്ത് അധ്യക്ഷത വഹിച്ച ചടങ്ങില്‍ രൂപതാ വിദ്യാഭ്യാസ ഫോറം കണ്‍വീനര്‍ പി.എഫ് ലോറന്‍സ്  കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ വിഷയാവതരണം നടത്തി. ഫാ. അനീഷ് പുത്തന്‍വീട്ടില്‍ , കെ.ടി തോമസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?