Follow Us On

08

January

2025

Wednesday

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണനടപടികള്‍: മൂന്നംഗ കമ്മിഷനെ നിയമിച്ചു

ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണനടപടികള്‍: മൂന്നംഗ കമ്മിഷനെ നിയമിച്ചു
ആലക്കോട്: തലശേരി രൂപതയുടെ പ്രഥമ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളിയുടെ നാമകരണ നടപടികളുടെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ഇതിനായി തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി മൂന്ന് വൈദികരടങ്ങിയ കമ്മിഷനെ നിയമിച്ചു. ഫാ. തോമസ് നീണ്ടൂര്‍ കണ്‍വീനറായുള്ള കമ്മിഷനില്‍ അതിരൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് മു ട്ടത്തുകുന്നേല്‍, ഫാ. തോമസ് മാപ്പിളപ്പറമ്പില്‍ എന്നിവരാണ് അം ഗങ്ങള്‍.
1945 ഓഗസ്റ്റ് 24-ന് സിലോണിലെ (ശ്രീലങ്ക) കാണ്ഡി പൊന്തിഫിക്കല്‍ സെമിനാരിയില്‍ വച്ചാണ് ഫാ. സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി പൗരോഹിത്യം സ്വീകരിച്ചത്. ഭരണങ്ങാനം സ്‌കൂളിലെ താല്ക്കാലിക അധ്യാപകനായിട്ടായിരുന്നു പ്രഥമ നിയമനം. ആ സമയത്ത് ഭരണങ്ങാനത്തെ ക്ലാര മഠത്തിലായിരുന്നു വിശുദ്ധ അല്‍ഫോന്‍സാമ്മ രോഗബാധിതയായി വിശ്രമജീവിതം നയിച്ചിരുന്നത്. തുടര്‍ന്ന് മഠത്തിലെ ചാപ്പലില്‍ ഫാ. വള്ളോപ്പിള്ളിയായിരുന്നു വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചിരുന്നത്. അല്‍ഫോന്‍സാമ്മയ്ക്ക് ചാപ്പലില്‍ എത്തി കുര്‍ബാനയില്‍ പങ്കുചേരാന്‍ കഴിയാത്തതതുകൊണ്ട് അടുത്ത മുറിയില്‍ ഇരുന്നായിരുന്നു കുര്‍ബാനയില്‍ പങ്കുചേര്‍ന്നിരുന്നത്.  ആ യുവവൈദികന്‍ മുറിയില്‍ പോയി വിശുദ്ധ അല്‍ഫോസാമ്മയ്ക്ക്  വിശുദ്ധ കുര്‍ബാന നല്‍കുമായിരുന്നു.
തലശേരി ആസ്ഥാനമായി എറണാകുളം അതിരൂപതയുടെ സാമന്ത രൂപതയായായി 1953 ഡിസംബര്‍ 31-ന് തലശേരി രൂപത സ്ഥാപിതമായത്. തലശേരി രൂപതയുടെ പ്രഥമ മെത്രാനായിരുന്നു മാര്‍ സെബാസ്റ്റ്യന്‍ വള്ളോപ്പിള്ളി. 1989 മെയ് ഒന്നിന് മാര്‍ ജോര്‍ജ് വലിയമറ്റം പിന്‍ഗാമിയായി സ്ഥാനമേല്‍ക്കുന്നതുവരെ രൂപതാ അധ്യക്ഷനായിരുന്നു അദ്ദേഹം. 2006 ഏപ്രില്‍ നാലിനാണ് മാര്‍ വള്ളോപ്പിള്ളി നിത്യസമ്മാനത്തിനായി യാത്രയായത്. 1995 മെയ് 18-നാണ് തലശേരി അതിരൂപതയായി ഉയര്‍ത്തപ്പെട്ടത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?