Follow Us On

23

December

2024

Monday

മുന്‍ ‘പോണ്‍’ അഭിനേത്രി ഈസ്റ്ററിന് കത്തോലിക്കസഭയില്‍ അംഗമായി

മുന്‍ ‘പോണ്‍’ അഭിനേത്രി ഈസ്റ്ററിന് കത്തോലിക്കസഭയില്‍ അംഗമായി

മിസ്ട്രസ്ബി എന്ന പേരില്‍ എക്‌സ് പ്ലാറ്റ്‌ഫോമില്‍ പോസ്റ്റു ചെയ്യുന്ന മുന്‍ പോണ്‍ അഭിനേത്രി തന്റെ പാപകരമായ ജീവിതം ഉപേക്ഷിച്ച് കത്തോലിക്ക സഭയില്‍ അംഗമായി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ തന്നെയാണ് തന്റെ മാനസാന്തരത്തെക്കുറിച്ചും വിശ്വാസത്തിലേക്കുള്ള കടന്നുവരവിനെക്കുറിച്ചും ബ്രീ സോള്‍സ്റ്റാന്‍ഡ് എന്ന ‘മിസ്ട്രസ്ബി’ ലോകത്തെ അറിയിച്ചത്.

”ഞാന്‍ അടുത്തിടെ റോമും അസീസിയും സന്ദര്‍ശിച്ചു. ആ രണ്ട് നഗരങ്ങളിലും വച്ച് എനിക്കുണ്ടായ അനുഭവങ്ങള്‍ എന്നെ മാനസാന്തരത്തിലേക്ക് നയിച്ചു. എന്റെ ജീവിതം എന്നന്നേക്കുമായി മാറി മറിഞ്ഞു. എന്റെ നിരവധിയായ പാപങ്ങളും സമ്പാദ്യവും, വ്യര്‍ത്ഥമായ സ്വയംസ്‌നേഹവും ഉപേക്ഷിച്ചുകൊണ്ട് ഞാന്‍ കത്തോലിക്കസഭയിലേക്ക് കടന്നുവരുവാന്‍ തയാറെടുക്കുകയാണ് എന്ന് അവര്‍ ജനുവരിയില്‍ എക്‌സില്‍ കുറിച്ചിരുന്നു. ജഡികസുഖങ്ങളുടെയും അഹങ്കാരത്തിന്റെയും വ്യര്‍ത്ഥതയുടെയും നുണകളുടെയും ലോകം  ദൈവകൃപയാല്‍ ഉപേക്ഷിക്കുവാന്‍ എനിക്ക് സാധിച്ചു. സത്യത്തിന്റെയും, യഥാര്‍ത്ഥ സൗന്ദര്യത്തിന്റയും, ദൈവഹിതത്തോടുള്ള അനുസരണത്തിന്റെയും എളിമയുടെയും ജീവിതമാണ് ഞാനിന്ന് തിരഞ്ഞെടുത്തിരിക്കുന്നത്.
പിതാവും പുത്രനും പരിശുദ്ധാത്മാവും പരിശുദ്ധ അമ്മയും നിരവധി വിശുദ്ധരും പരിശുദ്ധ കൂദാശകളും കത്തോലിക്കാസഭയുടെ ചരിത്രവുമെല്ലാം എന്നെ ആഴത്തില്‍ സ്പര്‍ശിച്ചു.

ഞാന്‍ ഈശോയെ ആദ്യമായി സ്വീകരിച്ച നിമിഷമാണ് എന്റെ ഹൃദയത്തിലും ആത്മാവിലും മനസിലും എക്കാലവും മായാതെ ആഴത്തില്‍ പതിഞ്ഞത്. ജീവിതത്തിലെ ഏറ്റവും ശ്രേഷ്ഠമായ നിമിഷം. ്എന്റെ ആദ്യ ദിവ്യകാരുണ്യസ്വീകരണം എന്നെ മാററിമറിച്ചു. എന്റെ ഈശോയില്‍നിന്ന് ഒരു സെക്കന്റുപോലും ഒരു സെന്റിമീറ്റര്‍പോലും അകലാന്‍ ഇടവരരുതേ എന്നാണ് എന്റെ ഏക പ്രാര്‍ത്ഥന.

ഇത്രയും പാപിയായ എന്നെ ഉപേക്ഷിക്കാത്ത യേശുവിന് നന്ദി. എനിക്ക് തന്ന ആശ്വാസത്തിനും സ്‌നേഹത്തിനും പരിശുദ്ധ അമ്മയ്ക്ക് നന്ദി. ദൈവത്തിന്റെ ക്ഷമയും കരുണയും യാഥാര്‍ത്ഥ്യമാണ്. ഇത്രയും മോശമായ ജീവിതം നയിച്ച എന്നെ ദൈവത്തിന് വീണ്ടെടുക്കാനാവുമെങ്കില്‍ ഇതു വായിക്കുന്ന ഏതൊരു വ്യക്തിയെയും ദൈവകരുണക്ക് വീണ്ടെടുക്കാനാവും. എന്റെ ആത്മാവ് കര്‍ത്താവിനെ വാഴ്ത്തുന്നു. എന്റെ ചിത്തം എന്റെ രക്ഷകനായ ദൈവത്തില്‍ ആനന്ദിക്കുന്നു. എന്തെന്നാല്‍ അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു.”, ബ്രീ സോള്‍സ്റ്റാന്‍ഡ് ട്വീറ്റില്‍ കുറിച്ചു.
ബ്രീ സോള്‍സ്റ്റാന്‍ഡ് ഇപ്പോള്‍ ജീവിതമാര്‍ഗത്തിനായി ഭക്തവസ്തുക്കള്‍ വില്ക്കുന്ന ഷോപ്പു നടത്തുകയാണ്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?