Follow Us On

27

July

2024

Saturday

കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു

കോട്ടപ്പുറം രൂപതയില്‍ യുവജനവര്‍ഷം ഉദ്ഘാടനം ചെയ്തു
കോട്ടപ്പുറം: കോട്ടപ്പുറം രൂപതയിലെ യുവജനവര്‍ഷം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു. കോട്ടപ്പുറം സെന്റ് ആന്‍സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെസിവൈഎം രൂപത പ്രസിഡന്റ് ജെന്‍സണ്‍ ആല്‍ബി അധ്യക്ഷനായിരുന്നു.
കെസിവൈഎം, ജീസസ് യൂത്ത് എന്നീ സംഘടനകളുടെ ഈ വര്‍ഷത്തെ കരടുപ്രവര്‍ത്തന രേഖ ബിഷപ് ഡോ. അംബ്രോസ് പ്രകാശനം ചെയ്തു. രൂപതാതലത്തിലെ ലോഗോസ് ക്വിസ് വിജയികള്‍ക്കും, കെസിവൈഎം സംഘടിപ്പിച്ച രൂപതല മത്സര വിജയികള്‍ക്കുമുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
കോട്ടപ്പുറം രൂപത യൂത്ത് അപ്പോസ്തലേറ്റ് ഡയറക്ടര്‍ ഫാ. നോയല്‍ കുരിശിങ്കല്‍, ബൈബിള്‍ അപ്പോസ്തലറ്റ് ഡയറക്ടര്‍ ഫാ. ജിന്റോ വലിയവീട്ടില്‍, രൂപത പിആര്‍ഒ ഫാ. ആന്റെണ്‍ ജോസഫ് ഇലഞ്ഞിക്കല്‍, കെസിവൈഎം ജനറല്‍ സെക്രട്ടറി ജെന്‍സന്‍ ജോയ്, ജീസസ് യൂത്ത് സബ്‌സോണ്‍ കോ-ഓ ര്‍ഡിനേറ്റര്‍ ആന്റണി ജോബ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?