Follow Us On

03

January

2025

Friday

പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

പ്രതിഷേധ മാര്‍ച്ചുകള്‍ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗം: കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡ

കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ നേതൃത്വത്തില്‍ ഗവണ്‍മെന്റ് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരെ നടക്കുന്ന പ്രതിഷേധമാര്‍ച്ചുകള്‍ ജനാധിപത്യ പ്രക്രിയയുടെ ഭാഗമാണെന്നും ജനങ്ങളുടെ സ്വരം ശ്രവിക്കാന്‍ ഗവണ്‍മെന്റ് തയാറാകണമെന്നും കര്‍ദിനാള്‍ ലൂയിസ്  ജോസ് റുയേഡ. കൊളംബിയന്‍ ഗവണ്‍മെന്റ് ആരോഗ്യരംഗത്ത് നടപ്പിലാക്കുന്ന പരിഷ്‌കരണങ്ങള്‍ക്കെതിരായ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധ റാലികള്‍ അരങ്ങേറിയ സാഹചര്യത്തിലാണ് കൊളംബിയന്‍ എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സ് തലവനായ കര്‍ദിനാള്‍ ലൂയിസ് ജോസ് റുയേഡയുടെ പ്രസ്താവന. മഴയെ അവഗണിച്ചുപോലും തലസ്ഥാനനഗരിയായ ബൊഗോതയില്‍ പ്രതിഷേധത്തിനായി അണിനിരന്ന ആയിരങ്ങള്‍ക്ക് പുറമെ കുകുത, ബുക്കാരമാംഗ, മെഡല്ലിന്‍, ഇബാഗ്വ, കാര്‍ത്തജേന, ബാരാന്‍ക്വില്ലാ എന്നീ നഗരങ്ങളിലും പ്രതിഷേധമാര്‍ച്ചുകള്‍ നടന്നു.

ഇത് ജനങ്ങളുടെ സ്വരം ശ്രവിക്കുന്നതിനുള്ള അവസരമായി ഗവണ്‍മെന്റ് കാണണമെന്ന് എപ്പിസ്‌കോപ്പല്‍ കോണ്‍ഫ്രന്‍സിന്റെ യൂട്യൂബ് ചാനലില്‍ സംപ്രേക്ഷണം ചെയ്ത വീഡിയോയില്‍ കര്‍ദിനാള്‍ പറഞ്ഞു. മെയ് ഒന്നാം തിയതി പ്രസിഡന്റിനെ അനുകൂലിക്കുന്നവരുടെ മാര്‍ച്ചും സംഘടിപ്പിക്കുന്നുണ്ട്.  കൊളംബിയന്‍ ജനതയെ വിഭജിക്കാതെ , ഒന്നിപ്പിക്കുന്ന എല്ലാ റാലികളെയും സ്വാഗതം ചെയ്യുന്നതായി കര്‍ദിനാള്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?