Follow Us On

19

September

2024

Thursday

കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

കെസിബിസി മതാധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകള്‍ നല്‍കുന്നവര്‍ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള കെ സിബിസി-ഫാ. മാത്യു നടക്കല്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.  ചങ്ങനാശേരി അതിരൂപതയില്‍ നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോ. പിസി. അനിയന്‍കുഞ്ഞും വിജയപുരം രൂപതയില്‍ നാലു പതിറ്റാ ണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന  കെ.പി. ജോണും ബത്തേരി രൂപതയില്‍ അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവര്‍ത്തിക്കുന്ന എലിസബത്ത് വര്‍ഗീസിനുമാണ് 2023-ലെ അവാര്‍ഡ്.
മതബോധനരംഗത്ത് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള ഫാ. മാത്യു നടക്കലിന്റെ ഓര്‍മയ്ക്കായിട്ടാണ് പ്രസ്തുത അവാര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്.
മെയ് 18-ന് കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രല്‍ ഹാളില്‍ നടക്കുന്ന മതാധ്യാപക സംഗമത്തില്‍ വച്ച് ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തച്ചേരി അവാര്‍ഡുകള്‍ വിതരണം ചെയ്യും. സമ്മേളനത്തില്‍ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍  ഫാ. ജേക്കബ് ജി. പാലക്കാപ്പിള്ളി അധ്യക്ഷത വഹിക്കും. ബിഷപ് ജസ്റ്റിന്‍ മഠത്തില്‍പറമ്പില്‍, പാസ്റ്ററല്‍ ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡീന്‍ ഓഫ് സ്റ്റഡീസ് ഫാ. ടോണി കോഴിമണ്ണില്‍, വിജയപുരം രൂപത മതബോധന ഡയറക്ടര്‍ ഫാ. വര്‍ഗീസ് കോട്ടക്കാട്ട് എന്നിവര്‍ പ്രസംഗിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?