Follow Us On

10

January

2025

Friday

ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു

ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബിഷപ് കാലം ചെയ്തു

ദിവ്യബലിക്കിടെ കുഴഞ്ഞുവീണ ബോത്സ്വാനയിലെ ഫ്രാന്‍സിസ്ടൗണ്‍ രൂപതയുടെ ബിഷപ് ആന്റണി പാസ്‌കല്‍ റെബല്ലോ കാലം ചെയ്തു.

കെനിയയില്‍ ജനിച്ച എസ്‌വിഡി സഭാംഗമായ ബിഷപ് ആന്റണി റെബെല്ലോ ഇന്ത്യന്‍ വംശജനാണ്. 20 കിലോമീറ്റര്‍ കാല്‍നടയായി ജപമാല പ്രദക്ഷിണത്തില്‍ പങ്കെടുത്ത ശേഷം ടൊണോറ്റയിലുള്ള മരിയന്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ ദിവ്യബലി അര്‍പ്പിക്കവേയാണ് ബിഷപ് കുഴഞ്ഞുവീണത്. സമീപത്തുള്ള ക്ലിനിക്കില്‍ എത്തിച്ചെങ്കിലും അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

പൂനയിലെ ഡിവൈന്‍ വേഡ് സെമിനാരിയില്‍ പഠനം പൂര്‍ത്തീകരിച്ച ശേഷം 1977 മെയ് 10-ന് ഗോവയില്‍ വച്ചാണ് ബിഷപ് റെബല്ലോ വൈദികനായി അഭിഷിക്തനായത്. പിന്നീട് റോമിലെ പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് സ്പിരിച്വല്‍ തിയോളജിയില്‍ ലൈസന്‍ഷ്യേറ്റ് നേടിയ ശേഷം കെനിയയില്‍ മിഷനറിയായി സേവനം ചെയ്തു.

ഈ കാലയളവില്‍ പ്രൊവിന്‍ഷ്യല്‍ സന്യാസ സഭയുടെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറുമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ രാജ്യമായ ബോത്സ്വാനയില്‍ 2021 മുതല്‍ ബിഷപ്പായി ശുശ്രൂഷ ചെയ്യുകയായിരുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?