Follow Us On

27

July

2024

Saturday

‘ഭ്രുണഹത്യ അരുതേ’ കാമ്പയിനുമായി പ്രോ-ലൈഫ് അപ്പോസ്തലേറ്റ്

‘ഭ്രുണഹത്യ അരുതേ’ കാമ്പയിനുമായി പ്രോ-ലൈഫ് അപ്പോസ്തലേറ്റ്
കാഞ്ഞിരപ്പള്ളി: ‘ഭ്രുണഹത്യ അരുതേ’ കാമ്പയിന്  സീറോ മലബാര്‍ സഭയുടെ പ്രൊ-ലൈഫ് അപ്പോസ്തലേറ്റ് തുടക്കം കുറിച്ചു. ഉദരത്തില്‍വച്ചും അല്ലാതെയും കുഞ്ഞുങ്ങള്‍ കൊല്ലപ്പെടുന്ന സംഭവങ്ങള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ഈ കാമ്പയിന് പ്രസക്തി ഏറുകയാണ്.
കാഞ്ഞിരപ്പള്ളിയില്‍ നടന്ന വലിയ കുടുംബങ്ങളുടെ സമ്മേളനത്തില്‍ പ്രോ-ലൈഫ് അപ്പോസ്തലേറ്റിന്റെയും കെസിബിസി പ്രോ-ലൈഫ് സമിതിയുടെയും വൈസ് ചെയര്‍മാന്‍ മാര്‍ ജോസ് പുളിക്കല്‍ സീറോ മലബാര്‍ സഭയുടെ കുടുംബപ്രേക്ഷിത വിഭാഗം സെക്രട്ടറി ഫാ. മാത്യു ഓലിക്കലിനും കാഞ്ഞിരപ്പള്ളി രൂപത പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോസുകുട്ടി മേച്ചേരിതകിടിക്കും പോസ്റ്ററുകള്‍ കൈമാറി പ്രകാശനം ചെയ്തു.
ജനിക്കാനും ജീവിക്കാനുമുള്ള ഒരോ കുഞ്ഞിന്റെയും അവകാശം സംരക്ഷിക്കപ്പെടണമെന്ന് മാര്‍ ജോസ് പുളിക്കല്‍പറഞ്ഞു. മനുഷ്യജീവന്റെ സംരക്ഷണത്തിനുവേണ്ടി സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരും പ്രസ്ഥാനങ്ങളും ഒരുമിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രോ-ലൈഫ് അപ്പോസ്തലെറ്റ് സെക്രട്ടറി സാബു ജോസ്, മാതൃവേദി ആനിമേറ്റര്‍ സിസ്റ്റര്‍ ജ്യോതി മരിയ, ബ്രദര്‍ എബ്രഹാം ചക്കാലയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?