തെഹ്‌റാന്‍: നിരപരാധികളായ അനേകം ക്രൈസതവരാണ് കഴിഞ്ഞ വര്‍ഷം ഇറാനില്‍ അറസ്റ്റ് ചെയ്യപ്പെട്ടത്. അവരില്‍ ഒരാള്‍ക്ക് കോടതി കഴിഞ്ഞ ദിവസം ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍, മറ്റനേകരാണ് ഒരു കാരണവുംകൂടാതെ ജയിലില്‍ കഴിയുന്നത്. അവരില്‍ ചിലര്‍ ഇതിനോടകം ദീര്‍ഘകാല തടവിന് ശിക്ഷിക്കപ്പെട്ടവരാണ്.
അറസ്റ്റിലായ 46 വിശ്വാസികളില്‍ ഒരാളായ ഇസ്മയിലിന് നാലുമാസം കസ്റ്റഡിയില്‍ കഴിഞ്ഞതിനുശേഷമാണ് ജാമ്യം ലഭിച്ചത്. ക്രിസ്മസ് രാത്രിയില്‍ ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ വീട്ടില്‍ റെയ്ഡ് നടത്തുകയും വാറണ്ട് ഇല്ലാതെ സ്വത്തുവകകള്‍ കണ്ടുകെട്ടുകയുമായിരുന്നു. ദേശീയസുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിച്ചു എന്ന കുറ്റമാണ് അദ്ദേഹത്തിനെതിരെ വ്യാജമായി ആരോപിക്കപ്പെട്ടത്.
അകാരണമായി അറസ്റ്റു ചെയ്യപ്പെടുക മാത്രമല്ല, ക്രൈസ്തവനെന്ന കാരണത്താല്‍, ജയിലിലും മറ്റ് തടവു കാരെക്കാള്‍ ദുരിതം അനുഭവിക്കേണ്ടിവരുന്നത് ക്രൈസ്ത വര്‍ക്കാണ്. വ്യാജമായ മറ്റൊരു കേസില്‍ ടെഹ്റാനിലെ കുപ്രസിദ്ധമായ എവിന്‍ ജയിലില്‍ ആറുവര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കുന്ന മിന ഖാജാവി എന്ന സ്ത്രീ സന്ധിവാതത്തിന് മതിയായ വൈദ്യസഹായം നിഷേധിക്കപ്പെട്ട് ജയിലില്‍ തുടരുകയാണ്.
തടവറയിലെ ബങ്ക്ബെഡില്‍ കയറാന്‍പോലും പാടുപെടുന്നു. വല്ലപ്പോഴുമുള്ള വേദനസംഹാരിയാണ് അവള്‍ക്ക് ലഭിക്കുന്ന ഏകചികിത്സ. അറസ്റ്റു ചെയ്യപ്പെടുന്നതിനുമുമ്പ്, ഒരു വാഹനാ പകടത്തില്‍ പരിക്കേറ്റ അവളുടെ കണങ്കാലിന് ശസ്ത്രക്രിയ ചെയ്യുന്നതുപോലും നിഷേധിച്ചിരിക്കുകയാണ്. ഈ സംഭവങ്ങളൊക്കെ ഇറാനില്‍ ക്രൈസ്തവര്‍ നേരിടേണ്ടിവരുന്ന നീതിനിഷേധങ്ങളുടെ സാക്ഷ്യങ്ങളാണ്.
Leave a Comment
Your email address will not be published. Required fields are marked with *