താമരശേരി: താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി മെയ് 20 മുതല്‍ 22 വരെ പുല്ലൂരാംപാറ ബഥാനിയ ധ്യാനകേന്ദ്രത്തില്‍ നടക്കും.
രൂപത റൂബി ജൂബിലി ആഘോഷിക്കുന്ന പശ്ചാത്തലത്തിലാണ് അസംബ്ലി നടക്കുന്നത്. കാര്‍ഷിക പ്രതിസന്ധികളും വന്യമൃഗശല്യവും വര്‍ധിച്ച വിദേശ കുടിയേറ്റവും ദളിത് ക്രൈസ്തവര്‍ നേരിടുന്ന പ്രശ്നങ്ങളും ക്രൈസ്തവ ന്യൂനപക്ഷ ങ്ങളോടുള്ള അവഗണനയും വിശ്വാസ ജീവിതത്തെ ദുര്‍ബലപ്പെടുത്തുന്ന സാഹചര്യ ങ്ങളും ധാര്‍മിക സാംസ്‌കാരിക അപചയവും കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയിലിന്റെ അധ്യക്ഷതയില്‍ നടക്കുന്ന പ്രാരംഭ സമ്മേളനം തലശേരി ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട് ഉദ്ഘാടനം ചെയ്യും. 22-ന് നടക്കുന്ന സമാപന സമ്മേളനത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംബ്ലാനി, മലങ്കര ഓര്‍ത്തഡോക്‌സ് സഭ മല ബാര്‍ ഭദ്രാസനാധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് മെത്രാപ്പോലീത്ത എന്നിവര്‍ സന്ദേശം നല്‍കും.
ഉണര്‍ന്ന് പ്രശോഭിക്കുക എന്ന ആപ്തവാക്യം സ്വീകരിച്ചു വിശ്വാസം, കുടുംബം, സമുദായം എന്നീ മൂന്ന് വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള ആലോചനകളും ചര്‍ച്ചകളും പ്രായോഗിക നിര്‍ദേശങ്ങളും രൂപപ്പെടുത്തുകയാണ് അസംബ്ലിയുടെ ലക്ഷ്യം.
Leave a Comment
Your email address will not be published. Required fields are marked with *