മനില: വിവാഹ മോചന നിയമം ഇല്ലാത്ത ലോകത്തിലെ ഏക രാജ്യം എന്നറിയപ്പെട്ടിരുന്ന ഫിലിപ്പിയന്‍സില്‍ വിവാഹ മോചനത്തിന് നിയമപരമായ അനുവാദം നല്‍കുന്ന ബില്‍ പാസാക്കി സര്‍ക്കാര്‍. കത്തോലിക്ക സഭയുടെ കടുത്ത എതിര്‍പ്പിനെ അവഗണിച്ചാണ് വിവാഹ മോചന ബില്ലുമായി ഫിലിപ്പിയന്‍സ് സര്‍ക്കാര്‍ മുമ്പോട്ടു പോകുന്നത്. കുടുംബത്തില്‍ മാതാപിതാക്കള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ മൂലം കുട്ടികള്‍ അനുഭവിക്കേണ്ടിവരുന്ന മാനസിക സംഘര്‍ഷങ്ങള്‍ ലഘൂക രിക്കുക എന്ന ലക്ഷ്യമാണ് പുതിയ നിയമത്തിന് പിന്നിലുള്ളത് എന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.
മാതാപിതാക്കളുടെ വേര്‍പിരിയലുകള്‍ കുട്ടികളില്‍ കൂടുതല്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്നും അവരുടെ സ്വഭാവത്തില്‍പ്പോലും അതു കാര്യമായി പ്രതിഫലിക്കുമെന്നുള്ള വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മുഖവിലക്കെടുക്കാതെയാണ് സര്‍ക്കാരിന്റെ നീക്കങ്ങള്‍.
സമൂഹത്തിന്റെ സുസ്ഥിരതയും ശക്തവുമായ അടിത്തറ കുടുംബങ്ങളാണെന്നും കുടുംബ ബന്ധങ്ങളും വിവാഹ ബന്ധവും ശക്തിപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടാകേണ്ടതെന്നും കത്തോലിക്ക സഭാ നേതൃത്വം ചൂണ്ടിക്കാട്ടി. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ക്ഷേമത്തിനായുള്ള പരിപാടികളും നയങ്ങളും രൂപീകരിക്കു കയാണ് വേണ്ടതെന്ന് സഭാ നേതാക്കള്‍ പറഞ്ഞു.
2011-ല്‍ മാള്‍ട്ട വിവാഹ മോചനം നിയമ വിധേയ മാക്കിയതിനുശേഷം വിവാഹ മോചന നിയമമില്ലാത്ത ലോകത്തിലെ ഏക രാജ്യമെന്ന വിശേഷണമാണ് പുതിയ നിയമനിര്‍മാണത്തിലൂടെ ഫിലിപ്പിയന്‍സിന് നഷ്ടമാകുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *