Follow Us On

21

September

2024

Saturday

പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം

പുതിയ തലമുറയിലേക്ക് വിശ്വാസം പകരണം
താമരശേരി: പുതിയ തലമുറയിലേക്ക് വിശ്വാസം പകരാന്‍ സാധ്യമായ എല്ലാ മാര്‍ഗങ്ങളും പ്രയോജനപ്പെടുത്തണമെന്ന് ആര്‍ച്ചുബിഷപ് എമിരിറ്റസ് മാര്‍ ജോര്‍ജ് ഞരളക്കാട്ട്‌ .താമരശേരി രൂപതയുടെ മൂന്നാമത് എപ്പാര്‍ക്കിയല്‍ അസംബ്ലി പുല്ലൂരാംപാറ ബഥാനിയ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങള്‍ പഠന കളരികളാണ്. വിശ്വാസവും പരസ്പരസ്‌നേഹവും വ്യക്തിത്വവികാസവും ഉടലെടുക്കുന്നത് കുടുംബങ്ങളില്‍ നിന്നാണ്. ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിച്ച് പുതിയ തലമുറയിലേക്ക് അവ പകരാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണമെന്ന് മാര്‍ ഞരളക്കാട്ട് പറഞ്ഞു.
താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിച്ചു. വിശ്വാസം, കുടുംബം, സമുദായം എന്നീ വിഷയങ്ങളില്‍ രൂപതയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനങ്ങളും ഭാവിയില്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ രൂപീകരിക്കണമെന്നും ചര്‍ച്ച ചെയ്യുന്ന വേദിയാണ് രൂപതാ അസംബ്ലിയെന്ന് അദ്ദേഹം പറഞ്ഞു.
രൂപതാ വികാരി ജനറല്‍ മോണ്‍. അബ്രഹാം വയലില്‍, ഫാ. ജോണ്‍ ഒറവുങ്കര, സിസ്റ്റര്‍ ടിന എസ്‌കെഡി, സ്വപ്ന ഗിരീഷ്, വിശാഖ് തോമസ്, ബെന്നി ലൂക്കോസ് എന്നിവര്‍ പ്രസംഗിച്ചു. എപ്പാര്‍ക്കിയല്‍ അസംബ്ലി ജനറല്‍ കണ്‍വീനര്‍ ഫാ. തോമസ് ചിലമ്പിക്കുന്നേല്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അസംബ്ലിയുടെ നടപടിക്രമങ്ങള്‍ വിവരിച്ചു.
 ബുധനാഴ്ച (മെയ് 22) നടക്കുന്ന സമാപന സമ്മേളനത്തില്‍ തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാബ്ലാനി മുഖ്യപ്രഭാഷണം നടത്തും. മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ച് അധ്യക്ഷന്‍ ഗീവര്‍ഗീസ് മാര്‍ പക്കോമിയോസ് അനുഗ്രഹപ്രഭാഷണം നടത്തും. ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?