Follow Us On

27

July

2024

Saturday

കടലില്‍ പ്രകാശിക്കുന്ന ലബനിലെ ഭീമന്‍ ജപമാല

കടലില്‍ പ്രകാശിക്കുന്ന ലബനിലെ ഭീമന്‍ ജപമാല
ബെയ്‌റൂട്ട്: രാത്രികാലത്ത് കടലില്‍ പ്രകാശിച്ചുനില്ക്കുന്ന കൂറ്റന്‍ ജപമാലയാണ് ലബനിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ലെബനനിലെ കടലില്‍ തെളിഞ്ഞുനില്ക്കുന്ന ഒരു വലിയ ജപമാല കണ്ടത്. ആദ്യമത് എന്താണെന്ന് ആളുകള്‍ക്ക് മനസിലായില്ല. പിന്നീടാണത് ജപമാലയാണെന്ന് തിരിച്ചറിഞ്ഞത്.
ഒരു അത്ഭുത കാഴ്ച എന്നതിലുപരി അനേകര്‍ക്ക്  പരിശുദ്ധ അമ്മയുടെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കാനുള്ള പ്രചോദനമാണ് ഇതില്‍നിന്നും ലഭിച്ചത്. കടലില്‍ പ്രത്യക്ഷപ്പെട്ട ഈ ജപമാലയെപ്പറ്റിയുള്ള വാര്‍ത്തകള്‍ അവിടുത്തെ മാധ്യമങ്ങളില്‍ വാര്‍ത്തയായി.
 നീന്തല്‍ പരിശീലകനായ ജോ അബ്ദേല്‍ സാറ്ററാണ് കടലിലെ ഈ  ഫ്‌ളോട്ടിംഗ് ജപമാലയുടെ പിന്നില്‍ പ്രവര്‍ത്തിച്ചത്. കത്തോ ലിക്കാ സഭ  പരിശുദ്ധ കന്യകാമറിയത്തിനായി സമര്‍പ്പിച്ചി രിക്കു ന്ന മെയ് മാസത്തില്‍ പരിശുദ്ധ മാതാവിനോടുള്ള ഭക്തി വര്‍ധിപ്പിക്കാന്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന ചിന്തയില്‍നിന്നാണ് ഈ ജപമാലയുടെ ആശയം സാറ്ററിന്റെ മനസില്‍ ഉദിച്ചത്. തന്റെ ഇടവക വികാരിയുടെ അടുത്ത് ആശയം അവതരിപ്പിച്ച് അദ്ദേഹത്തിന്റെ അനുവാദത്തോടെയായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍.
സുഹൃത്തുക്കളുടെ സഹായത്തോടെ ജപമാലയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി . ഏകദേശം 330 അടി നീളമുള്ള ജപമാലയുടെ ജപമണികള്‍  നിലവാരമുള്ള പ്ലാസ്റ്റിക്ക്കൊണ്ടും കുരിശ് വലിയ മരം ഉപയോഗിച്ചുമാണ് നിര്‍മിച്ചിരിക്കുന്നത്. ഈ ഭീമാകാരന്‍ ജപമാലയില്‍ ഘടിപ്പിച്ചിരിക്കുന്ന ലൈറ്റുകള്‍ രാത്രിയില്‍ തെളിയുമ്പോള്‍ അത് ആരെയും അമ്പരിപ്പിക്കുന്ന കാഴ്ചയായി മാറുകയാണ്. അതോടൊപ്പം, ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള പ്രചോദനം ലഭിക്കുന്നുണ്ടെന്ന് അനേകര്‍ പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?